- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയ്ക്കിടയിൽ അറിയാതെ ഒന്ന് ഉറങ്ങി പോയി; കുറച്ച് കഴിഞ്ഞതും അവൻ എന്നെ വിളിച്ചുണർത്തുന്നതായി തോന്നി; തുറന്നുപറഞ്ഞ് രേണു
മലയാള ചലച്ചിത്ര-മിനിസ്ക്രീൻ താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, അന്തരിച്ച ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഭർത്താവിന്റെ മരണശേഷം അഭിനയരംഗത്തേക്കും ബിഗ് ബോസിലേക്കും രേണു എത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് രേണുവിന്റെ പുതിയ വെളിപ്പെടുത്തൽ.
യാത്രയ്ക്കിടെ താൻ ഉറങ്ങിപ്പോയപ്പോൾ, സുധി വിളിച്ചുണർത്തിയതായി തോന്നിയ അനുഭവം രേണു പങ്കുവെച്ചു. "ഞാൻ ബസിൽ യാത്ര ചെയ്യുകയായിരുന്നു. പുലർച്ചെ രണ്ടോ മൂന്നോ മണി ആയിക്കാണും. ഞാൻ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് 'വാവൂട്ടാ' എന്നൊരു വിളി കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. ബസിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കറക്ട് ചങ്ങനാശ്ശേരി എത്തിയിരുന്നു. ഇത് എനിക്ക് വല്ലാതെ ഫീൽ ആയി. ആ സമയത്ത് സുധിച്ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു," രേണു പറഞ്ഞു.
ഷൂട്ടിങ്ങിന് പോകുമ്പോൾ പോലും താൻ എഴുന്നേൽക്കാൻ വൈകിയാൽ സുധിച്ചേട്ടനാണ് വിളിച്ചുണർത്തുന്നതെന്ന് വിശ്വസിക്കുന്നതായും രേണു കൂട്ടിച്ചേർത്തു. സുധിച്ചേട്ടന് തങ്ങളെ വിട്ടുപോകാൻ കഴിയില്ലെന്നും, താനും മക്കളും കുടുംബവും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ അദ്ദേഹത്തിന് ഇഷ്ടമാണെന്നും രേണു വീഡിയോയിൽ പറയുന്നുണ്ട്.




