- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ഒരു കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ; എനിക്ക് കല്യാണം ആയിട്ടില്ല; വെറുതെ ഓരോന്ന് പറയല്ലേ..; എല്ലാത്തിനും മറുപടിയുമായി രേണു
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രംഗത്ത്. താൻ ഇതുവരെ വിവാഹിതയായിട്ടില്ലെന്നും, ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ രണ്ട് വർഷത്തെ സമയം ആവശ്യമാണെന്നും രേണു വ്യക്തമാക്കി.
തനിക്ക് പ്രണയമുണ്ടെന്ന് ആളുകളാണ് പറയുന്നതെന്നും, അത്തരത്തിലൊരു 'അദൃശ്യ കാമുകൻ' ഉണ്ടെങ്കിൽ അയാൾ അവിടെ ഇരുന്നോട്ടെയെന്നും രേണു പറഞ്ഞു. യുകെയിലാണ് കാമുകനെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കാമുകന്റെ ജോലിയെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയാൽ അയാളുടെ കുടുംബത്തിൽനിന്ന് പ്രശ്നങ്ങളുണ്ടായേക്കാമെന്നും, അതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ താൽപര്യമില്ലെന്നും രേണു അഭിമുഖത്തിൽ വ്യക്തമാക്കി.
കുറച്ചുകാലങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രേണു സുധിക്കെതിരെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനിടെയാണ് മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ അവർ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചത്.




