- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വെളിവില്ലാതെ എന്തെങ്കിലും പറയും; അതിൽ പത്ത് ശതമാനവും നുണയാണ്; നിലവിലെ ലോൺ തീർന്നാൽ പുതിയ കാർ വാങ്ങാനും ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് രേണു സുധി

മുസ്ലീം യുവാവുമായി വിവാഹിതയാകുന്നുവെന്ന മുൻ പ്രസ്താവനകളിൽ വിശദീകരണവുമായി നടി രേണു സുധി. താൻ പറഞ്ഞ കാര്യങ്ങളിൽ പത്ത് ശതമാനം നുണയാണെന്നും, പലപ്പോഴും വെളിവില്ലാതെ സംസാരിക്കാറുണ്ടെന്നും രേണു സുധി വ്യക്തമാക്കി.
വിവാഹശേഷം പേരിനൊപ്പമുള്ള 'സുധി' മാറ്റുമെന്ന രേണുവിന്റെ മുൻ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ്, താൻ വെളിവില്ലാതെ പറയുന്ന പല കാര്യങ്ങളും പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയാക്കാറുണ്ടെന്ന് അവർ തുറന്നുപറഞ്ഞത്.
സ്വന്തമായി കുറച്ച് സ്ഥലം വാങ്ങാനും, നിലവിലെ കാർ ലോൺ അടച്ചുതീർത്ത ശേഷം പുതിയൊരു കാർ വാങ്ങാനും ആഗ്രഹമുണ്ടെന്ന് രേണു സുധി കൂട്ടിച്ചേർത്തു. വീട്ടിലെ കറന്റ് ചാർജും വാഹനത്തിന്റെ ലോണുമെല്ലാം താനാണ് അടയ്ക്കുന്നതെന്നും അവർ പറഞ്ഞു. തൻ്റെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപയില്ലെങ്കിലും, എപ്പോഴും അമ്പതിനായിരം രൂപയെങ്കിലും ഉണ്ടാകുമെന്നും, മുൻപ് അഞ്ഞൂറ് രൂപ പോലും അക്കൗണ്ടിൽ ഉണ്ടായിരുന്നില്ലെന്നും രേണു വെളിപ്പെടുത്തി. നിലവിൽ താൻ വിവാഹിതയല്ലെന്നും, വീട് വെക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും എന്നാൽ സ്ഥലം തീർച്ചയായും വാങ്ങുമെന്നും രേണു സുധി വ്യക്തമാക്കി.


