- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാമിൽ പേരുമാറ്റി രേണു സുധി; യഥാർത്ഥ പേരും പ്രൊഫൈലിൽ ഉൾപ്പെടുത്തി താരം; ചർച്ചയുമായി സോഷ്യൽ മീഡിയയും സൈബർ ഇടങ്ങളും

കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ രേണു സുധി സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പേരിൽ മാറ്റം വരുത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നേരത്തെ യൂസർനെയിമിലും പ്രൊഫൈലിലും 'രേണു സുധി' എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ യഥാർത്ഥ പേരായ 'രേഷ്മ പി തങ്കച്ചൻ' എന്നതുകൂടി താരം പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേരിൽ മാറ്റം വന്നതോടെ, 'സുധി' എന്ന പേര് ഇനി എന്നാണ് നീക്കം ചെയ്യുന്നത് എന്ന ചോദ്യവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുമായി സജീവമാണ്. നേരത്തെ ഇൻസ്റ്റഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചപ്പോഴും രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നടന്നിരുന്നു. സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് താൻ 'വെറൈറ്റി' ഉള്ളടക്കം നൽകുമെന്ന് അന്ന് രേണു മറുപടിയും നൽകിയിരുന്നു.
അതിനിടെ, കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ ചില വെളിപ്പെടുത്തലുകൾ രേണുവിനെതിരെ വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു. സുധിയുടെ മരണസമയത്ത് ചിലർ ആഘോഷ മൂഡിലായിരുന്നുവെന്നും, ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുവെന്നുമായിരുന്നു കിച്ചുവിന്റെ വാക്കുകൾ. ഇത് രേണുവിനെ ഉദ്ദേശിച്ചാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായതോടെ താരം പ്രതിരോധത്തിലായി. എന്നാൽ, തന്റെ വാക്കുകളിൽ രേണു ഉണ്ടായിരുന്നില്ലെന്ന് കിച്ചു പിന്നീട് തിരുത്തി. ഇതിനു പിന്നാലെ രേണുവും വിഷയത്തിൽ വിശദീകരണവുമായി എത്തിയിരുന്നു.


