- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു; അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി
സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കി നടിയും മിമിക്രി താരം സുധിയുടെ ഭാര്യയുമായ രേണു സുധി. തന്റെ അഭിനയത്തെ മക്കള്‍ക്ക് നാണക്കേടാണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്കായി, മക്കളോടൊപ്പം എടുത്ത സെല്‍ഫി ചിത്രവും ശക്തമായ മറുപടിയും രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
'ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഇന്നലെ രാത്രി എടുത്ത സെല്‍ഫിയാണ് ഇത്,' എന്നാണ് രേണു തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. മൂത്തമകന്‍ കിച്ചുവിനോടാണ് ചെറിയ മകന്‍ ഋതുവിനേക്കാള്‍ അധികം സ്‌നേഹം ഉള്ളതെന്നും, കാരണം കിച്ചുവാണ് ആദ്യമായി തങ്ങളെ 'അമ്മ' എന്ന് വിളിച്ചതെന്നും രേണു പറഞ്ഞുപോയി. 'നീങ്ങളൊക്കെ എന്തു നെഗറ്റീവ് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല,' എന്നും രേണു കൂട്ടിച്ചേര്‍ത്തു.
മിമിക്രി താരവും നടനുമായ സുധിയുടെ ഭാര്യയായ രേണു സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. സുധി അപകടത്തില്‍ മരിച്ച ശേഷം രേണു അഭിനയരംഗത്ത് സജീവമാവുകയായിരുന്നു. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.