- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ജീവിതത്തിലെ ഏറ്റവും മോശം സമയം; ടോക്സിക് ബന്ധമായിരുന്നു; എല്ലാം അവിടെ തീര്‍ന്നു എന്നാണ് കരുതിയത്; ഒരുപാട് അനുഭവിച്ചു; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സമാന്ത പറഞ്ഞ വാക്കുകള്‍ വൈറല്‍
പ്രേക്ഷകരെ തന്റെ പ്രകടനം കൊണ്ട് കീഴടക്കിയ നടിയാണ് സമാന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും താരത്തിന്റെ ജീവിതം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. സിനിമയില്‍ സന്തോഷവതിയാണെങ്കിലും ജീവിതത്തില്‍ ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ കടന്ന് പോയ ഒരു വ്യക്തിയാണ് സാമന്ത. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം വളരെയധികം മാനസിക പ്രശ്‌നങ്ങളിലൂടെ കടന്ന് പോയതായി താരം നേരത്തെ പറഞ്ഞിരുന്നു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ വീണ്ടും താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ചര്‍ച്ചയായിരിക്കുകയാണ്.
ഇപ്പോള്‍ താരത്തിന്റെ പഴയ ഒരു അഭിപ്രായമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നടന്‍ സിദ്ധാര്‍ത്ഥുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ കുറിച്ചുള്ള സാമന്ത നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു എന്നും, ടോക്സിക് ബന്ധമായിരുന്നു എന്നും നടി പറഞ്ഞിരുന്നു. എല്ലാം അവിടെ തീര്‍ന്നു എന്നാണ് കരുതിയത്. സാവിത്രിയുടെ ജീവിതം പോലെ. പക്ഷേ അത് എല്ലാത്തിന്റെയും അവസാനമല്ല, തുടക്കമാണ് എന്ന് അധികം വൈകാതെ ഞാന്‍ തിരിച്ചറിഞ്ഞു എന്നാണ് നടി പറഞ്ഞത്.
ബജര്‍ദസ്ത എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു സമാന്തയും സിദ്ധാര്‍ത്ഥും ഡേറ്റിങില്‍ ആയത്. എന്നാല്‍ അത് വിജയകരമായി മുന്നോട്ടു പോയില്ല. 2015 ല്‍ ആണ് ഇരുവരും ബ്രേക്കപ് ആയത്. അതിന് ശേഷം സമാന്ത നാഗ ചൈതന്യയുമായി പ്രണയത്തിലാവുകയും 2017 ല്‍ വിവാഹിതയാവുകയും ചെയ്തു. തന്റെ ജീവിതത്തിലേക്ക് വന്ന വലിയ ഒരു ആശ്വാസമാണ് നാഗ ചൈതന്യ എന്നാണ് അന്ന് സമാന്ത പറഞ്ഞിരുന്നു.
പക്ഷേ 2021, നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് നാഗ ചൈതന്യ ശോഭിതയെ വിവാഹം കഴിച്ചു. 2003 ല്‍ സിദ്ധാര്‍ത്ഥ് മേഘ്ന എന്ന ആളെ വിവാഹം ചെയ്തിരുന്നു. 2007 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോള്‍, 2024 ല്‍ ആണ് സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും തമ്മിലുള്ള പ്രണയ വിവാഹം കഴിഞ്ഞത്.