തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് മാന്യമായ മൗനം പാലിച്ചതിന്റെ പേരില്‍ ഒരുപാട് പ്രശംസകള്‍ നേടിയ നടിയാണ് സമാന്ത റുത്ത് പ്രഭു. ആ ദാമ്പത്യ ജീവിതം അവസാനിച്ചിട്ടും ഒരിടത്ത് പോലും അക്കിനേനി കുടുംബത്തെ അപമാനിക്കുന്ന വിധം സംസാരിക്കുകയോ, നാഗ ചൈതന്യയെ കുറിച്ച് മോശമായി പരമാര്‍ശിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഒരൊറ്റ റാപ്പിഡ് ഫയറില്‍ എല്ലാം സമാന്ത റുത്ത് പ്രഭു തച്ചുടച്ചു. ഇത്രകാലം പാലിച്ചിരുന്ന മൗനത്തിന് ഒരൊറ്റ മറുപടി കൊണ്ട് സമാന്ത ഫുള്‍സ്റ്റോപ്പിട്ടു.

ആമസോണ്‍ പ്രൈമിലൂടെ സമാന്തയും വരുണ്‍ ധവാനും ഒന്നിച്ചഭിനിച്ച സിറ്റാഡില്‍ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ഒരു ചാറ്റ് ഷോയിലാണ് സമാന്തയുടെ പ്രതികരണം. റാപ്പിഡ് ഫൈര്‍ എന്ന റൗണ്ടില്‍ വരുണാണ് സാമന്തയോട് ഈ ചോദ്യം ചോദിക്കുന്നത്. ഒരു കാര്യത്തിനായി നിങ്ങള്‍ ഏറ്റവും അമിതമായി ചെലവഴിച്ച അനാവവശ്യ തുക ഏതാണ്' എന്നായിരുന്നു വരുണ്‍ ധവാന്റെ ചോദ്യം. ഒരു നൊടി പോലും ആലോചിക്കാതെ സമാന്തയുടെ മറുപടി വന്നു, 'എന്റെ മുന്‍ ഭര്‍ത്താവിനായുള്ള ആഡംഭര സമ്മാനങ്ങള്‍ക്ക് വേണ്ടി' അത് കേട്ടതും ധവാന്‍ സര്‍പ്രൈസ്ഡ് ആയി, എന്താണത്, എത്രയായി എന്ന ചോദ്യത്തിന് സമാന്ത മറുപടി നല്‍കുന്നില്ല.

ഇത്രകാലം സമാന്ത മറച്ചുവച്ചത് സത്യസന്ധമായി ഒരവസരത്തില്‍ പുറത്തുവന്നു എന്ന് പറഞ്ഞാണ് ചിലര്‍ ഇതിനെ പിന്തുണയ്ക്കുന്നത്. അതേസമയം സാമന്തയുടെ മറുപടി ശരിയായില്ലെന്നും ചില ആളുകള്‍ കമന്റില്‍ പറയുന്നു. വിവാഹത്തിന് ശേഷം സാമന്ത നാഗ ചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു, അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത്.- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരാവുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുന്‍പായി 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.