ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം സാമന്ത വീണ്ടും പ്രണയത്തിലോ? സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോര്‍ത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂര്‍ണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ വീണ്ടും സജീവമായത്. ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്. തന്റെ ടീമിനായി സാമന്ത ആര്‍ത്തുവിളിക്കുന്നത് രാജ് സന്തോഷത്തെടെ നോക്കുന്നതും ചിത്രങ്ങളില്‍ കാണാം. സാമന്ത ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ച മട്ടാണ്.

'ദ് ഫാമിലി മാന്‍', 'ഫാര്‍സി', 'സിറ്റാഡല്‍: ഹണി ബണി', 'ഗണ്‍സ് ആന്റ് ഗുലാബ്സ്' എന്നിവയുടെയെല്ലാം സഹ സംവിധായകനാണ് രാജ് നിദിമൊരു.കൂടുതല്‍ കൂടുല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചത് രാജാണെന്ന് സാമന്ത ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 2017ലാണ് സാമന്തയും നടന്‍ നാഗ ചൈതന്യയും വിവാഹിതരായത്. എന്നാല്‍ 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.