കഴിഞ്ഞ ദിവസമായിരുന്നു നടന്‍ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. വളരെ ആഘോഷമായി വിവാഹത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. വിവാഹത്തിന്റെ അന്ന് നാഗാര്‍ജുന പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. അന്നേ ദിവസം തന്നെ നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സാമന്തയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പുകളും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സാമന്തയുടെ പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. 'ഈ വര്‍ഷം അവസാനിക്കാറാകുമ്പോള്‍, ഞങ്ങളുടെ യാത്രയെ രൂപപ്പെടുത്തിയ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നു. വെല്ലുവിളികള്‍ മുതല്‍ വിജയം വരെ, വളര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍, ഒരു തിളങ്ങുന്ന നക്ഷത്രം പോലെ നിങ്ങള്‍ അവസാനം വരെ എത്തി! ഈ വര്‍ഷം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു, എന്നാല്‍ അത് നമ്മളെ കൂടുതല്‍ ശക്തരാക്കാനും നിരന്തരം പരിശ്രമിക്കാനുമൊക്കെ പഠിപ്പിച്ചു. '- സാമന്ത കുറിച്ചു.

നാഗ ചൈതന്യ - ശോഭിത വിവാഹദിനത്തില്‍ സാമന്ത പങ്കുവച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. ഹോളിവുഡ് ഐക്കണ്‍ വിയോള ഡേവിസ് ആദ്യം പോസ്റ്റ് ചെയ്ത ഒരു വിഡിയോ സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വിഡിയോയില്‍ ചിത്രീകരിക്കുന്നത്.

തുടക്കത്തില്‍, ആണ്‍കുട്ടി തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങുന്നു, എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ പെണ്‍കുട്ടി വിജയിക്കുന്നു. വിയോള ഡേവിസ് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ് ' #FightLikeAGirl' എന്നാണ്. സാമന്തയും തന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഇങ്ങനെ എഴുതിയിരുന്നു.