മിഴ് സൂപ്പർതാരം വിജയ്‍യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്കിടെ, നടി തൃഷയ്‌ക്കൊപ്പം വിജയ് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് സിനിമാ ലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിനാണ് ഇരുവരും ഒരേ കാറിൽ ഒന്നിച്ചെത്തിയത്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വിജയ്‍യും തൃഷയും ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോകൾ പ്രചരിച്ചതോടെ, ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ ശക്തമായി. അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചെത്തുന്നതിൽ തെറ്റില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഭാര്യയുമായി കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.

നടി സനം ഷെട്ടി ഈ വിഷയത്തിൽ വിജയ്‍യെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. തൃഷയുടെയും വിജയ്‍യുടെയും വീഡിയോ പങ്കുവെച്ചുകൊണ്ട് സനം കുറിച്ചത് ഇങ്ങനെ:

"ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാൻ കഴിയില്ല. ഒരു ആരാധിക എന്ന നിലയിൽ ഈ കാഴ്ച കാണുന്നത് വളരെ നിരാശാജനകമാണ്."

മറ്റൊരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ഹർജി പരിഗണിച്ച് ഏപ്രിൽ 20-ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഈ നിർണ്ണായക ഘട്ടത്തിൽ ഇത്തരം വ്യക്തിപരമായ വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഭയപ്പെടുന്നു. രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ആയുധമാക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ വിവാദങ്ങളോടൊന്നും വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.