മുംബൈ: എല്ലാം ബെസ്റ്റ് വേണമെന്ന് എപ്പോഴും വാശിപിടിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. തങ്ങളുടെ മക്കൾക്കും ബെസ്റ്റ് നൽകണമെന്ന വാശി എല്ലാവർക്കുമെന്നപോലെ ഈ ബോളിവുഡ് താരങ്ങൾക്കും ഉണ്ട്. മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് 'ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളി'ലാണ്. ഈ സ്കൂൾ ഏതെന്ന് തിരഞ്ഞപ്പോൾ ആരാധകർ തന്നെ ഞെട്ടി.

കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂളിലെ വാർഷികാഘോഷം നടന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അക്കൂട്ടത്തിൽ മലയാളികൾ ശ്രദ്ധിച്ചത് പൃഥ്വിരാജിനെയും സുപ്രിയയെയുമായിരുന്നു.

ഇരുവരുടെയും ഏകമകൾ അലംകൃത, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നതെന്ന് മിക്ക ആരാധകർക്കും ഒരു പുതിയ അറിവായിരുന്നു. ഇതിനുപിന്നാലെ അവിടത്തെ സ്കൂൾ ഫീസിനെക്കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ അരിച്ചുപെറുക്കുകയും ചെയ്‌തു. ഇപ്പോഴിതാ സ്കൂളിലെ ഫീസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

സ്‌കൂളിലെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം തന്നെ പ്രീ പ്രൈമറിയിലെയും സീനിയർ സെക്കണ്ടറിയിലെയും വാർഷിക ഫീസിൽ വ്യത്യാസം ഉണ്ട്. കെജി മുതൽ ഏഴാം ക്ലാസ് വരെ ഏകദേശം 1.70 ലക്ഷം രൂപയാണ് ഫീസ്. അങ്ങനെ നോക്കുമ്പോൾ മാസത്തിൽ ഏകദേശം പതിനാലായിരം രൂപയോളം ചെലവ് വരും. എട്ട് മുതൽ പത്ത് വരെ 5.9 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 11, 12 ക്ലാസുകളിൽ ഇതിലും കൂടും. അവർക്ക് 9.65 ലക്ഷം രൂപയാണ് വർഷത്തിൽ വേണ്ടത്.

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപിച്ചത്. നിത അംബാനി മുമ്പ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി നിതയ്ക്ക് അറിയാം.

ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകരെക്കൊണ്ട് കുട്ടികളെ പഠിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് അവർ സ്‌കൂൾ തുടങ്ങിയത്. സ്‌കൂളിന് ഭർതൃപിതാവും റിലയൻസ് ഗ്രൂപ്പ് സ്ഥാപകനുമായ ധീരുഭായ് ഒടുവിൽ അംബാനിയുടെ പേര് നൽകുകയും ചെയ്തു.

സ്മാർട്ട് ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, എസി കെട്ടിടങ്ങൾ, ഗാർഡൻ എന്നിവയൊക്കെ ഒരുക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും നൽകിവരുന്നു. എന്തായാലും പൃഥ്വിയുടെ പ്രതിക്ഷക്കാതെയുള്ള ഈ മൂവിൽ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.