- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ്ങിനിടെ ഹോമകുണ്ഡത്തിൽ നിന്ന് തീആളിക്കത്തി; പൊടുന്നനെ സാരിത്തുമ്പിൽ തീപിടിച്ചു; അലറിവിളിച്ച് വസ്ത്രം അഴിച്ചു മാറ്റി നടി ചെയ്തത്; അന്തംവിട്ട് സഹപ്രവർത്തകർ; തിരശ്ശീലയ്ക്ക് പിന്നിലെ ജീവിതമെന്ന് മറുപടി; വൈറലായി വീഡിയോ!
മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ ലൂസിഫറിലെ 'ഗോമതി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് ശ്രീയ രമേഷ്. സീരിയൽ രംഗത്ത് വളരെ സജീവമാണ് താരം. ഇപ്പോഴിതാ, ഒരു സീരിയൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ സാരിയിൽ തീ പടരുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി.
‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’ വീഡിയോയുടെ താഴെ കുറിക്കുന്നുണ്ട്. സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്നൊരു ലൊക്കേഷൻ വിഡിയോയാണ് നടി പങ്കുവച്ചത്. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടം നടന്നത്.
‘‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’’ വിഡിയോയ്ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു. ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു.
തീ അപകടം, തെലുങ്ക് സീരിയൽ എന്നീ ഹാഷ്ടാഗുകളോടെയാണ് ശ്രീയ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സിനിമാ-സീരിയൽ രംഗത്തു സജീവമായ താരമാണ് നടി ശ്രീയ രമേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയ രമേഷ് സിനിമയിൽ എത്തിയത്.