- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുന്ന ഒരേയൊരു നിവിൻ പോളി'; ഞണ്ടുകളുടെ നാട്ടിലെ ആ 'അമ്മ-മകൻ' കോമ്പോ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ശാന്തി കൃഷ്ണയുടെ വാക്കുകൾ

കൊച്ചി: തനിക്ക് മകനെപ്പോലെ പ്രിയപ്പെട്ടവനാണ് നിവിൻ പോളിയെന്ന് ശാന്തി കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ശാന്തി കൃഷ്ണയും നിവിൻ പോളിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു പരസ്യചിത്രീകരണത്തിനായാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. തന്റെ പ്രിയപ്പെട്ട 'മകനോടൊപ്പം' വീണ്ടും ജോലി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ശാന്തി കൃഷ്ണ പങ്കുവെച്ചത്.
നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശാന്തി കൃഷ്ണ ഇങ്ങനെ കുറിച്ചു: "കുറെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട നിവിനോടൊപ്പം ഇന്ന് ഒരു പരസ്യചിത്രീകരണത്തിൽ ഒന്നിച്ച് പ്രവർത്തിച്ചു. എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളും, ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിൻ പോളി."
22 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിയെത്തിയത് നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു. അന്ന് നിവിന്റെ അമ്മ വേഷത്തിലാണ് താൻ എത്തിയതെന്നും, എന്നാൽ അക്കാലത്ത് സിനിമകൾ കാണാതിരുന്നതിനാൽ നിവിൻ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശാന്തി കൃഷ്ണ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ സൗഹൃദം പിന്നീട് വലിയൊരു ആത്മബന്ധമായി മാറിയെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. സിനിമയ്ക്ക് പുറത്തും നിവിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശാന്തി കൃഷ്ണ, പലപ്പോഴും അദ്ദേഹത്തെ സ്വന്തം മകനോടാണ് ഉപമിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കുകയും, ഏറെ കാലത്തിന് ശേഷം ഈ 'അമ്മ-മകൻ' കോമ്പോ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷം അവർ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.


