- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരിക്കലും അവസാനിക്കാത്ത ആവേശം, മാഡം, നിങ്ങള്‍ ഒരു ഇതിഹാസമാണ്'; 24 വർഷങ്ങൾക്കു ശേഷം 'ആൾത്തോട്ട ഭൂപതി'ക്ക് ചുവടുവെച്ച് സിമ്രാൻ; വൈറലായി വീഡിയോ
ചെന്നൈ: വിജയ് നായകനായി 2002-ൽ പുറത്തിറങ്ങിയ 'യൂത്ത്' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'ആൾത്തോട്ട ഭൂപതി'ക്ക് സിമ്രാൻ ചുവടുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രം തീയേറ്ററുകളിൽ എത്തി 24 വർഷങ്ങൾക്കുശേഷമാണ് നടി ഈ ഗാനത്തിലെ ചുവടുകൾ വീണ്ടും പുനരാവിഷ്കരിക്കുന്നത്.
ലണ്ടനിൽ വെച്ച് സഹനർത്തകർക്കൊപ്പമാണ് സിമ്രാൻ ഈ ഗാനം അവതരിപ്പിച്ചത്. '24 വർഷങ്ങൾക്ക് ശേഷം ലണ്ടൻകാർക്കൊപ്പം താളം പിടിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രം ഈ വീഡിയോയ്ക്ക് മൂന്ന് മില്യണിലധികം കാഴ്‌ചക്കാരെ ലഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖ താരങ്ങളും സിനിമാ രംഗത്തുള്ളവരും ആരാധകരും വീഡിയോക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ചിന്മയിയുടെ 'ഐക്കോണിക്' എന്ന പ്രശംസ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റുചിലർ സിമ്രാനെ ഒരു ഇതിഹാസമായി വിശേഷിപ്പിക്കുകയും വിജയ്‌യോടൊപ്പം വീണ്ടും ഈ ഗാനത്തിന് ചുവടുവെക്കാൻ അവസരമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു. ഈ ഗാനം ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആരാധകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
സിമ്രാൻ ഒരു മികച്ച നർത്തകിയാണെന്നും ഈ പാട്ടിനോടുള്ള അവരുടെ ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നും പലരും കമന്റ് ചെയ്തു. പലരും ഈ ഗാനവുമായി ബന്ധപ്പെട്ട തങ്ങളുടെ പഴയ ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. 'മാഡം, നിങ്ങള്‍ ഒരു ഇതിഹാസമാണ്. നിങ്ങളും വിജയ് സാറും ഒരിക്കല്‍ കൂടി ഈ ഗാനത്തിന് ഒരുമിച്ച് നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.