മുംബൈ: ബോളിവുഡിൽ വലിയ ആരാധകരുള്ള നടിയാണ് സോനാക്ഷി സിൻഹ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അവരുടെ ജീവിതത്തിലെ സന്തോഷകരമായ സംഭവങ്ങൾ ഇൻസ്റ്റയിൽ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ താമസിച്ച ലോഡ്ജിൽ ഒരു അതിഥി എത്തിയ സംഭവത്തെ കുറിച്ച് വിവരിച്ചിരിക്കുകയാണ്.താരത്തിന്റെ കൂടെ ഭർത്താവും കൂടെ ഉണ്ടായിരിന്നു.

ഓസ്‌ട്രേലിയയിൽ വെച്ചാണ് രസകരമായ സംഭവം നടന്നത്.സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും ഇപ്പോൾ ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സാഹസികമായ യാത്രങ്ങള്‍ അസ്വദിക്കുന്ന അവരുടെ യാത്രയിൽ നിന്നുള്ള ആവേശകരമായ നിമിഷങ്ങളും മനോഹരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കാറുണ്ട്.

ഓസ്ട്രേലിയയിലെ 'ഗ്രേറ്റ് ബാരിയർ റീഫില്‍ സന്ദര്‍ശനം' നടത്തിയ ഇരുവരും ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം കാണാനും എത്തി. എന്നാല്‍ ഇരുവരും പങ്കുവച്ച ഒരു പ്രത്യേക സംഭവം നെറ്റിസൺമാര്‍ക്കിടയില്‍ വൈറലാകുകയും എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഓസ്‌ട്രേലിയയുടെ വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ എന്നിയ സൊനാക്ഷിയും സഹീറും ജമാല വൈൽഡ്‌ലൈഫ് ലോഡ്ജിൽ താമസിച്ചിരുന്നു. അതിഥികൾക്ക് വന്യമൃഗങ്ങളുടെ സമീപത്ത് താമസിക്കുന്നതിന് അവസരം നല്‍കുന്ന ആഡംബര ലോഡ്ജാണിത്.

സിംഹത്തിന്‍റെ വാസസ്ഥലത്തിന് ചുറ്റും രൂപകൽപ്പന ചെയ്ത ഒരു മുറിയാണ് താര ദമ്പതികള്‍ തിരഞ്ഞെടുത്തത്. ഇത് ആവേശകരമായ ഒരു അനുഭവത്തിലേക്കാണ് നയിച്ചത് എന്നാണ് ദമ്പതികള്‍ പങ്കിട്ട് ഇപ്പോള്‍ വൈറലായ ദൃശ്യങ്ങളില്‍ നമ്മൾ കാണുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവരുടെ ഏറ്റവും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളിലൊന്നായി മാറിയ നിമിഷം സൊനാക്ഷി പങ്കുവെച്ചു. ഒരു സിംഹം അവരുടെ മുറിയുടെ പുറത്ത് ഗ്ലാസ് ഭിത്തിയിൽ മുട്ടുന്നതും ഉച്ചത്തിൽ അലറുന്നത് വീഡിയോയിൽ കാണിക്കുന്നു.

ഗർജ്ജനത്തിന്‍റെ ശബ്ദമാണ് രാവിലെ ഉണർത്തിയത് എന്നാണ് സൊനാക്ഷി പറയുന്നത്. സോനാക്ഷിക്കും സഹീറിനും അത് അവരുടെ പ്രഭാത അലാറമായി മാറി. ആ നിമിഷത്തിന്‍റെ ത്രില്ലും അപ്രതീക്ഷിതമായ ആവേശവും പകർത്തിക്കൊണ്ട് "ഇന്നത്തെ അലാറം ക്ലോക്ക്" എന്നാണ് വീഡിയോയ്ക്ക് സൊനാക്ഷി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്തായാലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സൊനാക്ഷിയുടെ വീഡിയോ. പലരും രസകരമായ കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് നല്‍കുന്നത്. അതുപോലെ താരത്തിനോട് സേഫ് ആയിട്ട് ഇരിക്കുവാനും ആരാധകർ നിർദ്ദേശിക്കുന്നു.