- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യ 45 എന്ന ചിത്രത്തില്‍ നായികയാകാന്‍ തൃഷ; സൂര്യയും തൃഷയും ഒന്നിക്കുന്നത് നീണ്ട 20 വര്‍ഷങ്ങള്‍ക്ക ശേഷം; അവസാനം ഒന്നിച്ചഭിനയിച്ചത് 2004 ല്‍
തമിഴിലെ സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് സൂര്യ 45. സൂര്യ തന്റെ കരിയറിലെ മോശം അവസ്ഥയില്‍ കൂടി കടന്നുപോകുന്ന വേളയില്‍ ബാലാജി ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള ബിഗ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യന്‍ താരറാണി തൃഷ കൃഷ്ണന്‍ ആണ്.നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇത് കൂടാതെ തൃഷ അഭിനയ രം?ഗത്ത് 22 വര്‍ഷം തികച്ചിരിക്കുകയാണ്.
2002 ല്‍ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സൂര്യയ്‌ക്കൊപ്പം ആറ്, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്.അതേസമയം 2010ല്‍ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവില്‍ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ല്‍ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിര്‍ക്കും തുനിന്തവന്‍ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുന്‍പ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.
ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് സൂര്യ 45 നിര്‍മിക്കുന്നത്. എആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റഹ്‌മാനും സൂര്യയും മുന്‍പ് സില്ലിനു ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിം?ഗ് ആരംഭിക്കുന്നത്.