- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒന്നും ഒളിച്ചുവെയ്ക്കുന്നില്ല; എന്ത് വേണമെങ്കിലും പറഞ്ഞോ..എനിക്ക് ഒരു കുഴപ്പവും ഇല്ല; അത് പ്രണയമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? വിജയ്യോടൊപ്പം കല്യാണ വിരുന്നിൽ ഒരുമിച്ച് കണ്ടതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പുകിൽ; ഒടുവിൽ മൗനം വെടിഞ്ഞ് നടി തൃഷ; ആരാധകരെ കുഴപ്പിച്ച് മറുപടി

ചെന്നൈ: തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച പുതിയ പോസ്റ്റുകൾ വലിയ ചർച്ചയാകുന്നു. നടൻ വിജയ്‌യുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും അഭ്യൂഹങ്ങളും നിലനിൽക്കെ, മനഃസമാധാനത്തിനും പ്രണയത്തിനും ഊന്നൽ നൽകിയുള്ള തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇവാങ്ക ഹിൽട്ടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റിൽ നിന്നുള്ള ഒരു ഭാഗമാണ് തൃഷ ആദ്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. "ഞാൻ ജീവിതത്തിൽ ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു ആനക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്.
എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനഃസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു," എന്നായിരുന്നു അതിലെ വാക്കുകൾ.
ഈ പോസ്റ്റിന് പിന്നാലെ പ്രണയത്തെക്കുറിച്ച് മറ്റൊരു സ്റ്റോറിയും തൃഷ പങ്കുവെച്ചു. "പ്രണയമല്ല എല്ലാം, എന്നാൽ പ്രണയമില്ലാത്തതെല്ലാം അർഥശൂന്യവുമാണ്," എന്നായിരുന്നു പ്രസ്തുത പോസ്റ്റ്. ഇതിനോടൊപ്പം 'ഫാക്ട്' എന്നും തൃഷ കുറിച്ചിരുന്നു. നടൻ വിജയ്‌യുടെ വിവാഹമോചന വാർത്തകളും തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കെയാണ് ഈ പോസ്റ്റുകൾ പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.
വിജയ്‌യും ഭാര്യ സംഗീത സ്വർണ്ണലിംഗവും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് ഈ അഭ്യൂഹങ്ങൾ ആരംഭിച്ചത്. വിജയ്‌ക്ക് ഒരു സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തൃഷയും വിജയ്‌യും പ്രണയത്തിലാണെന്ന് തരത്തിലുള്ള കിംവദന്തികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്. എന്നാൽ ഈ വിഷയത്തിൽ തൃഷ മുൻപ് ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
വിവാദങ്ങൾക്കിടെ തൃഷക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അതേസമയം, നടി ഖുഷ്ബു ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ തൃഷയെ അനുകൂലിച്ചും അസത്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചകൾക്ക് വഴിവെച്ച ഈ പോസ്റ്റുകളിലൂടെ തൃഷ, തനിക്കെതിരെയുള്ള ഊഹാപോഹങ്ങളെ പരോക്ഷമായി തള്ളിക്കളയുകയും സ്വന്തം നിലപാട് വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്.


