ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയിലെ സൂപ്പര്‍താരമായ ദളപതി വിജയ്‌യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. പക്ഷെ താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി അണികളും താരത്തിന്‍റെ ജന്മദിനം വലിയ ആഘോഷമാക്കി. ഇപ്പോഴിതാ, വിജയ്‌യുടെ ക്യൂട്ട് പെയറും ദീർഘകാല സുഹൃത്തും സഹനടിയുമായ തൃഷ കൃഷ്ണന്റെ ഒരു ഹൃദ്യമായ ജന്മദിന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിജയ്‌യെ 'ബെസ്റ്റസ്റ്റ്' എന്ന് വിശേഷിപ്പിച്ചാണ് ആശംസ സന്ദേശം ഇട്ടിരിക്കുന്നത്. പക്ഷെ ഫാൻസിനിടയിൽ വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ക്യാപ്ഷൻ നൽകിയ ശേഷം ഒരു 'ലൗ' ഇമോജിയോ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലുമിടാതെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി. പോസ്റ്റിനൊപ്പം, വിജയ് തൃഷയുടെ വളർത്തുനായ ഇസ്സിയോടൊപ്പം കളിക്കുന്ന ഒരു മനോഹര ചിത്രവും പങ്കുവെച്ചു. ഈ ചിത്രം ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. "ഹാപ്പി ബർത്ത്ഡേ ബെസ്റ്റസ്റ്റ്" എന്ന തൃഷയുടെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍.

വിജയും തൃഷയും 'ഗില്ലി', 'തിരുപ്പാച്ചി', 'ലിയോ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'ഗില്ലി'യിൽ വിജയ്‌യുടെ കബഡി കളിക്കാരനായ വേലുവിന്റെ പ്രണയിനിയായി തൃഷ അവതരിപ്പിച്ച കഥാപാത്രം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ ചിത്രങ്ങൾ തമിഴ് സിനിമയിൽ 'മാസ്' വിഭാഗത്തിന്റെ ട്രെൻഡ് സെറ്ററുകളായി മാറി. ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകരെ ആകർഷിച്ചു.

അതേസമയം, തമിഴ് സൂപ്പർ താരവും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങുകൾക്കായി ഇരുവരും ഒരുമിച്ച് യാത്ര ചെയ്താണ് ഗോവയിൽ എത്തിയത്. വിജയ്‌യുടെ ഭാര്യയെ പരാമർശിച്ച് 'ജസ്റ്റിസ് ഫോർ സംഗീത' എന്ന പേരിൽ ഹാഷ് ടാഗ് അടക്കം പങ്കുവച്ചാണ് സൈബർ അധിക്ഷേപം. വിജയിയുടെ രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് താരങ്ങൾ പ്രൈവറ്റ് ജെറ്റിൽ ഗോവയിൽ എത്തിയത്. ഇത് സംബന്ധിച്ചുള്ള യാത്രാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിജയ്‌യെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വിജയ് ഭാര്യയുമായി അകന്നു എന്നും മുടങ്ങിയ വിവാഹത്തിന് ശേഷം തൃഷ വിജയ്‌യുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ സൈബറിടത്തിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഒരുമിച്ചുള്ള യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.