- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മെസ്സേജ് അയച്ചിട്ട് രാജു ചേട്ടൻ മൈൻഡ് ചെയ്യുന്നില്ല'; പരാതി പറഞ്ഞ് സാഗർ സൂര്യ; പൃഥ്വി ഇപ്പോൾ രാജമൗലിയുടെ കൂടെ മലമുകളിലാണെന്ന് മല്ലിക സുകുമാരൻ; ബ്രഹ്മാണ്ഡ സെറ്റിന്റെ വിശേഷങ്ങൾ പുറത്ത്

കൊച്ചി: ബോക്സ്ഓഫിസിൽ തരംഗമായി മാറിയ ‘പ്രകമ്പനം’ സിനിമയുടെ വിജയാഘോഷ വേദിയിൽ ചിരി പടർത്തി നടൻ സാഗർ സൂര്യയും നടി മല്ലിക സുകുമാരനും തമ്മിലുള്ള രസകരമായ സംഭാഷണം. മെസേജ് അയച്ചിട്ട് പൃഥ്വിരാജ് മൈൻഡ് പോലും ചെയ്യുന്നില്ലെന്ന സാഗർ സൂര്യയുടെ പരാമർശത്തിനായിരുന്നു മല്ലികയുടെ മറുപടി. പൃഥ്വിരാജ് എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം 'വാരാണസി'യുടെ സെറ്റിലാണെന്നും ഒരു മല മുകളിലാണ് ഷൂട്ടിങ് ലൊക്കേഷൻ എന്നുമായിരുന്നു അവർ പറഞ്ഞത്.
"രാജു ചേട്ടൻ എന്നെ മൈൻഡ് ചെയ്യുന്നില്ല, മെസ്സേജ് അയച്ചിട്ട് മറുപടി പോലും തരുന്നില്ല" എന്ന് ചിരിച്ചുകൊണ്ട് സാഗർ സൂര്യ മല്ലിക സുകുമാരനോട് പരാതിപ്പെട്ടപ്പോൾ, മകന്റെ തിരക്കുകളെക്കുറിച്ച് മല്ലിക വിശദീകരിക്കുകയായിരുന്നു. "രാജു ഇപ്പോൾ രാജമൗലി സാറിന്റെ ‘വാരാണസി’ സെറ്റിലാണ്. ഒരു മലയുടെ മുകളിലാണ് ലൊക്കേഷൻ. ലിഫ്റ്റിലാണ് അവിടെ മലയുടെ മുകളിലേക്ക് പോകുന്നത്. മോൻ പോയി ഒന്ന് കാണണം രാജമൗലി സാറിന്റെ ആ സെറ്റ്. അവർക്ക് പൈസയ്ക്കൊന്നും വലിയ പ്രശ്നം കാണില്ലായിരിക്കും, മലയുടെ മുകളിലേക്ക് പോകാൻ ലിഫ്റ്റ് ഒക്കെ ഉണ്ടാക്കിയിരിക്കുകയാണ്" എന്ന് അവർ കൂട്ടിച്ചേർത്തു.
‘പ്രകമ്പനം’ സിനിമയിൽ മല്ലിക സുകുമാരന്റെ കഥാപാത്രത്തിന്റെ പ്രേതം ബാധിച്ച യുവാവായാണ് സാഗർ സൂര്യ വേഷമിട്ടത്. സാഗറിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ 'കഥാപാത്രവും പ്രേതവും' തമ്മിലുള്ള ഈ ഓഫ്-സ്ക്രീൻ സംഭാഷണവും പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള സൂചനയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.


