- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനികാന്തിനൊപ്പം തകര്‍ത്താടി മഞ്ജുവാര്യരും; അനുരുദ്ധിന്റെ സംഗീതത്തില്‍ വേട്ടയനിലെ ആദ്യഗാനം; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി 'മനസിലായോ'
'വേട്ടയ'നിലെ ആദ്യഗാനം പുറത്തിറങ്ങി.
ചെന്നൈ: രജനികാന്ത് നായകനായെത്തുന്ന 'വേട്ടയ'നിലെ ആദ്യഗാനം പുറത്തിറങ്ങി. 'മനസിലായോ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.അനിരുദ്ധാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.മലയാളവും തമിഴും കലര്‍ന്ന വരികളാണ് ഗാനത്തിലുള്ളത്.നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തില്‍ മലയാളഗാനം അല്ലെങ്കില്‍ മലയാളം വരികളുള്‍പ്പെടുന്ന ഗാനം വരുന്നത്.
1995-ല്‍ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ഗാനത്തില്‍ മലയാളം വരികളുണ്ടായിരുന്നു.2011ല്‍ അന്തരിച്ച മലേഷ്യ വാസുദേവനൊപ്പം യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗായകന്റെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.27 വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ചിത്രത്തില്‍ മലേഷ്യ വാസുദേവന്റെ ആലാപനത്തില്‍ ഒരു ഗാനം എത്തുന്നത്.
അനിരുദ്ധിന്റെ തകര്‍പ്പന്‍ സംഗീതത്തിനൊപ്പം രജനിയും മഞ്ജുവും ചേര്‍ന്നുള്ള ചടുലമായ നൃത്തവും പാട്ടിന്റെ ഹൈലൈറ്റാണ്.
ഇതിനോടകം തന്നെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്.
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയന്‍.ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുക.