- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരുടെയും കണ്ണ് നിറയിച്ച് മലേഷ്യയിലെ ആ ഫെയർവെൽ പരിപാടി കഴിഞ്ഞെത്തിയ ജനനായകൻ; ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയതും പൊല്ലാപ്പ്; താരത്തിനെ ഈച്ച പൊതിയുന്ന പോലെ പൊതിഞ്ഞ് ആരാധകർ; സ്റ്റെപ്പിൽ തട്ടി നിലത്തുവീണു; എല്ലാം കണ്ട് 'വാ'പൊളിച്ച് നിന്ന് സെക്യൂരിറ്റി ഗാർഡ്സ്
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണു. ഏറ്റവും പുതിയ ചിത്രമായ 'ജനനായകൻ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് സംഭവം. വീഴ്ചയിൽ അദ്ദേഹത്തിന് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന് പുറത്തെത്തിയ വിജയിയെ ആരാധകർ വളഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുകയായിരുന്നു. കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്റ്റെപ്പിൽ തട്ടിയാണ് അദ്ദേഹം നിലത്ത് വീണത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ഉടൻ തന്നെ അദ്ദേഹത്തെ താങ്ങി കാറിൽ കയറ്റാൻ സഹായിച്ചു.
ആദ്യഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആരാധകരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, വിജയ് പുറത്തിറങ്ങിയതോടെ ജനക്കൂട്ടം അനിയന്ത്രിതമാവുകയായിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാസേനയ്ക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അനിയന്ത്രിതമായ ആരാധകക്കൂട്ടം താരങ്ങളെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ വെല്ലുവിളികൾ ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ആരാധകരുടെ നിലവിട്ടുള്ള പ്രവർത്തി. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറിൽ കയറുന്നതിനിടെ സ്റ്റെപ്പിൽ തട്ടി വിജയ് നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ പിടിച്ച് കാറിൽ കയറ്റാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.




