- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലും ഹിറ്റാകുമോ വിജയ് സേതുപതി ചിത്രം മഹാരാജ? ചൈനയിലെ പെയ്ഡ് പ്രീമിയറുകള്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത ഏകദേശം 23,000ത്തോളം; കളക്ഷനായി കിട്ടിയത് 9.6 ലക്ഷം ചൈനീസ് യുവാന്‍
വിജയ് സേതുപതി ടൈറ്റില്‍ റോളിലെത്തി ബോക്‌സ് ഓഫീസിനെ തന്നെ വിറപ്പിച്ച ചിത്രമായിരുന്നു 'മഹാരാജ'. നടന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മഹാരാജ മാറി. ഇപ്പോള്‍ ഇന്ത്യന്‍ ബോക്‌സോഫീസ് വിജയത്തിന് പിന്നാലെ ചൈന ബോക്സ് ഓഫീസിലും അതിശയകരമായ തുടക്കം കുറിക്കാനൊരുങ്ങുകയാണ് മഹാരാജ. ചിത്രം ഈ മാസം 29ന് ചൈനയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. ഏകദേശം 40,000 സ്‌ക്രീനുകളിലാണ് മഹാരാജ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ചൈനയിലെ പെയ്ഡ് പ്രീമിയറുകള്‍ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ കളക്ഷന്‍ ശ്രദ്ധേയമാണ്. കോളിവുഡ് ത്രില്ലറിന് ഏകദേശം 23,000 രജിസ്റ്റര്‍ ലഭിക്കുകയും 9.6 ലക്ഷം ചൈനീസ് യുവാന്‍ കളക്ഷന്‍ നേടുകയും ചെയ്തു. ഇന്ത്യന്‍ രൂപയില്‍ 1.11 കോടിക്ക് തുല്യമാണ്. ചൈനയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അമീര്‍ഖാന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം.
നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.