- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്..'; തായ്ലാൻഡിൽ കഠിന ആയോധന മുറ അഭ്യസിച്ച് വിസ്മയ മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
കൊച്ചി: പ്രമുഖ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ തായ്‌ലൻഡിൽ ആയോധന മുറകൾ അഭ്യസിക്കുന്നതിൻ്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ തായ്‌ലൻഡിലെ പരിശീലനമെന്നാണ് ആരാധകരുടെ ആകാംഷ.
തായ്‌ലൻഡിലെ ഫീറ്റ്കോ എന്ന സ്ഥാപനത്തിലാണ് വിസ്മയ മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ പരിശീലനം നേടുന്നത്. തൻ്റെ പരിശീലന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിസ്മയ കുറിച്ചത് ഇങ്ങനെയാണ്: 'പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്‌കോ തായ്‌ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി. എൻ്റെ കോച്ച് ടോണി ലയൺഹാർട്ടിന് മുവായ് തായ് പരിശീലനത്തിന് വലിയ നന്ദി.'
ആയോധന കലകളിൽ വിസ്മയയ്ക്കുള്ള താൽപ്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു പ്രാധാന്യമുള്ള സിനിമയിൽ നായികയായി പരിഗണിച്ചതെന്നാണ് സൂചനകൾ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിനായി സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എഴുത്തിലും ചിത്രരചനയിലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള ഈ പുതിയ 'തുടക്കം' ശ്രദ്ധേയമാകുകയാണ്.