- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നിര്‍മാതാവ് നല്കിയ പരാതിയില്‍ കേരള ഫിലിം പ്രെഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്; ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്
കൊച്ചി: അസോസിയേഷന്‍ യോഗത്തില്‍ വിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് കേരള ഫിലിം പ്രെഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളായ ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നുണ്ടായ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വനിതാ നിര്‍മാതാവ് പ്രെഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിഗണിക്കാതെ അസോസിയേഷന്‍ വിളിച്ചുവരുത്തി അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഭാരവാഹികള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.