- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സൈനികനാണ് ഭാരതത്തിന്റെ അഭിമാനം; ഡൽഹി മെട്രോയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ശേഷം നഗ്നത മറയ്ക്കാൻ തന്റെ യൂണിഫോം ഊരി കൊടുക്കുന്ന സിഐഎസ്എഫ് കോൺസ്റ്റബിളിന്റെ വീഡിയോ വൈറൽ; നാബ കിഷോർ നായക്കിന് സോഷ്യൽ മീഡിയയുടെ സല്യൂട്ട്
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ ആത്മഹത്യക്ക് ശ്രമിച്ച ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുകയും, അവരുടെ നഗ്നത മറയ്ക്കാൻ സ്വന്തം യൂണിഫോം ഊരി നൽകുകയും ചെയ്യുന്ന സൈനികനെ തേടി അഭിനന്ദനങ്ങൾ. ഓഗസ്റ്റ് നാലിനാണ് 21 കാരി മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. സൈനികരുടെ രക്ഷാദൗത്യത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബ്ലൂലൈനിൽ, ജാനകിപുരി വെസ്റ്റ് സ്റ്റേഷനിൽ ആണ് സംഭവം. യുവതി ചാടുന്നത് കണ്ട് ട്രെയിൻ ഡ്രൈവർ എമർജൻസി ബേക്കുകൾ ഇട്ട് വണ്ടി നിർത്തി. ഉടൻ തന്നെ സിഐഎസ്എഫ് അംഗങ്ങൾ ചാടിയിറങ്ങി ട്രെയിനിന് മുന്നിൽ നിന്ന് യുവതിയെ വാരിയെടുത്തു. ഓഗസ്ററ് നാലിന് ഉച്ചയ്ക്ക് 12.10 ഓടെയായിരുന്നു സംഭവം.
എടുത്തുചാടിയതിന്റെയും മറ്റും ആഘാതത്തിൽ, യുവതിയുടെ വസ്ത്രങ്ങൾ കീറി പോയിരുന്നു. തന്റെ യൂണിഫോം ഊരി ഒരു സിഐഎസ്എഫ് കോൺസ്റ്റബിൾ യുവതിയുടെ നഗ്നത മറയ്ക്കുന്നതും വീഡിയോയിൽ കാണാം.
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ സിഐഎസ്എഫ് ദ്രുത പ്രതികരണസേനയുടെ പതിവ് പരിശോധനയ്ക്കിടയാണ് യുവതി ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്. സൈനികർ രക്ഷിച്ച യുവതിക്ക് പരിക്കുകൾ ഏറ്റിരുന്നു. ഇവരെ സമീപത്തെ മാതാ ചനൻ ദേവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിലപ്പെട്ട ഒരു ജീവനാണ് രക്ഷിക്കാൻ കഴിഞ്ഞത്, അതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. സബ്ഇൻസപ്കടർ പ്രഹ്ലാദ് സിങ് ദേവേന്ദ, കോൺസ്റ്റബിൾമാരായ രജീന്ദർ കുമാർ, നാബ കിഷോർ നായക്, കുശാൽ പഥക് എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. ഇതിൽ, നാബ കിഷോർ നായിക്കാണ് യുവതിക്ക് തന്റെ യൂണിഫോം ഊരി കൊടുത്തത്.
ആത്മഹത്യക്ക് ശ്രമിച്ച ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുകയും,അവരുടെ നഗ്നത മറയ്ക്കാൻ സ്വന്തം യൂണിഫോം ഊരി നൽകുകയും ചെയ്യുന്ന സൈനികനാണ് ഭാരതത്തിന്റെ അഭിമാനം, സോഷ്യൽ മീഡിയ വാഴ്ത്തുന്നു നാബ കിഷോറിനെ
മറുനാടന് മലയാളി ബ്യൂറോ