- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം കസ്റ്റംസ് ഉദ്യോഗസ്ഥർ ഇനി ആവർത്തിക്കരുത്; കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറിയുടെ കത്തയച്ചു; അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫിസർ ഹരികൃഷ്ണന്റെ ദുരനുഭവം കത്തിൽ വിവരിച്ചെന്ന് സഭയിൽ മുഖമന്ത്രി
തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫിസർ ഹരികൃഷ്ണന് കസ്റ്റംസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കു കത്തെഴുതിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരവും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫിസറായ ഹരികൃഷ്ണന് കസ്റ്റംസ് സമൻസ് അയച്ചതിനെത്തുടർന്ന് ജനുവരി 5ന് എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ ഹാജരായി. മടങ്ങിവന്നശേഷം, തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകി. തീരെ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതായി അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ഹാജരായ അവസരത്തിൽ ചില പ്രത്യേക രീതിയിൽ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും അതിനു തയാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിയമവിരുദ്ധവും അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതായതിനാൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്