- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം; രണ്ടരലക്ഷം വീടുകളിലൂടെ പത്ത്ലക്ഷം പേരുടെ സ്വപ്നമാണ് നിറവേറിയതെന്നും മുഖ്യമന്ത്രി; വികസനം എങ്ങിനെ വേണമെന്ന കാഴ്ച്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷൻ പദ്ധതിയെന്നും പിണറായി വിജയൻ
തിരുവനന്തപുരം: അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിൽ നിർമ്മിച്ച രണ്ടരലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വികസനം എങ്ങിനെ വേണമെന്ന കാഴ്ചപാടിന്റെ ഭാഗമാണ് ലൈഫ് മിഷൻ പദ്ധതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് മിഷനിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനമാണമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഔദ്യോഗിക ഉദ്ഘാടന നിർവഹണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു.
രണ്ടരലക്ഷം വീടുകളിലൂടെ പത്ത്ലക്ഷം പേരുടെ സ്വപനമാണ് നിറവേറിയത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസനമാണ് ഇതിലൂടെ സാധ്യമായത്. വീട് ഒരു സ്വപ്നമായി ആ സ്വപ്നത്തോടെ മണ്ണടിഞ്ഞ്പോയ ധാരാളം പേർ നാട്ടിലുണ്ടായിരുന്നു. അതിനൊരു മാറ്റമാണ് ഇപ്പോഴുണ്ടാത്. ആ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാർ ഒപ്പം നിന്നു. അതിന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് പദ്ധതി നടപ്പാക്കി. അതിന് നല്ലരീതിയിലുള്ള പ്രതികരണമുണ്ടായി. അങ്ങനെയാണ് ഇത്രയും ആളുകൾക്ക് വീട് ഒരുക്കാൻ കഴിഞ്ഞത്.
രണ്ടരലക്ഷം വീടുകളിലൂടെ പത്ത്ലക്ഷം പേരുടെ സ്വപനമാണ് നിറവേറിയത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസനമാണ് ഇതിലൂടെ സാധ്യമായത്. വീട് ഒരു സ്വപ്നമായി ആ സ്വപ്നത്തോടെ മണ്ണടിഞ്ഞ്പോയ ധാരാളം പേർ നാട്ടിലുണ്ടായിരുന്നു. അതിനൊരു മാറ്റമാണ് ഇപ്പോഴുണ്ടാത്. ആ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാർ ഒപ്പം നിന്നു. അതിന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് പദ്ധതി നടപ്പാക്കി. അതിന് നല്ലരീതിയിലുള്ള പ്രതികരണമുണ്ടായി. അങ്ങനെയാണ് ഇത്രയും ആളുകൾക്ക് വീട് ഒരുക്കാൻ കഴിഞ്ഞത്
ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിർമ്മാണവും അതിവേഗത്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പലരും പദ്ധതിയിൽ നിന്ന് ഒഴിവായിപ്പോയെന്ന പരാതികൾ ഉയർന്നിരുന്നു. ആ അപേക്ഷകൾ കൂടി പരിഗണിച്ച് അർഹതപ്പെട്ടവർക്ക് വീട് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതാണ് സർക്കാർ നയം. സംസ്ഥാനത്ത് വികസനം എങ്ങനെ വേണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി രൂപം കൊണ്ട പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നത്. അതാണ് ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രതിപാദിക്കുന്നത്. അതിനാണ് ലൈഫ് മിഷൻ നടത്തിയിരിക്കുന്നത്. പദ്ധതിക്ക് നേതൃത്വം കൊടുത്ത എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നാടിനുണ്ടാവുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്തുക, ജനങ്ങൾക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വലിയ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ട്. പക്ഷെ ജനങ്ങൽ ഇത് തിരിച്ചറിയുന്നുണ്ട്. അവരോട് ഇത്തരം നുണപ്രചരണങ്ങളൊന്നും വിലപോവില്ല. അതുകൊണ്ട് അപവാദപ്രചരണങ്ങളിൽ ഭയന്ന് ജനങ്ങൾക്കുള്ള പദ്ധതി സർക്കാർ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2,50, 547 വീടുകൾ പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. നിർമ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചിലവഴിച്ചത്.
രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചു.അതിൽ 106 ഗ്രാമപഞ്ചായത്തുകളിൽ ലക്ഷ്യംപൂർണമായും സാക്ഷാത്കരിച്ചു.അടിമാലിയിൽ ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകി. ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു. ലൈഫ് മിഷന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് വലിയ പരിഗണനനയാണ് സർക്കാർ നൽകുന്നത്. മൂന്നാംഘട്ടത്തിൽ 85 സമുച്ചയങ്ങൾ പണിയുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിൽ 5 സമുച്ചയങ്ങളുടെ നിർമ്മാണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്