- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജുകൾ തുറക്കുമ്പോൾ കേരളത്തിൽ നിന്നുള്ളവർക്ക് നിബന്ധന വച്ച് തമിഴ്‌നാട് സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം; അഞ്ച് സംസ്ഥാനങ്ങളിൽ കൂടി നാളെ സ്‌കൂൾ തുറക്കും; അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കുമെല്ലാം രണ്ട് ഡോസ് വാക്‌സീൻ ഉറപ്പാക്കാൻ നടപടി
ചെന്നൈ: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയരുമ്പോൾ് സ്‌കൂൾ തുറക്കൽ അടക്കം നീണ്ടു പോകുകയാണ്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിൽ കോളേജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതിനിടെ മലയാളി വിദ്യാർത്ഥികൾക്ക് തമിഴ്‌നാട്ടിലെത്താൻ നിബന്ധനയുമായി തമിഴ്‌നാട് സർക്കാർ രംഗത്തുവന്നു. വിദ്യാർത്ഥികൾക്ക് മൂന്നു ദിവസത്തിനുള്ളിൽ എടുത്തിട്ടുള്ള നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്‌സീൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇവ രണ്ടും കൈവശമുള്ളവർക്കേ പ്രവേശനം അനുവദിക്കാവൂ എന്നാണ് സർക്കാർ കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയത്. ബുധനാഴ്ച മുതൽ തമിഴ്‌നാട്ടിൽ കോളജുകളും സ്‌കൂളുകളും തുറക്കാനിരിക്കെയാണു പുതിയ നിബന്ധന.
ക്ലാസുകൾ തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കോയമ്പത്തൂർ, ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകളിൽ പഠിക്കുന്ന പതിനായിരകണക്കിനു മലയാളി വിദ്യാർത്ഥികളെ ഇതു സാരമായി ബാധിക്കും. എന്നാൽ ഈ നിബന്ധന ഏതു രീതിയിൽ നടപ്പാക്കും എന്നതിൽ അവ്യക്തത തുടരുകയാണ്. കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഏഴുദിവസം ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നു. കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണു നടപടി.
അതിനിടെ കോവിഡ് കേസുകൾ കുറഞ്ഞതോടെ നാളെ ഏതാനും സംസ്ഥാനങ്ങളിൽ കൂടി സ്‌കൂളുകൾ തുറക്കും. ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു സ്‌കൂളുകൾ തുറക്കുന്നത്. 50% വിദ്യാർത്ഥികളുമായി ഓഫ്‌ളൈൻ ക്ലാസുകൾ ആരംഭിക്കാനാണു തീരുമാനം. അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കുമെല്ലാം 2 ഡോസ് വാക്‌സീൻ ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
യുപി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനമെങ്കിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 50% വിദ്യാർത്ഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഓൺലൈൻ ക്ലാസുകളും തുടരും. ഡൽഹിയിൽ 9 മുതൽ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കും. 68 ക്ലാസുകൾ സെപ്റ്റംബർ 8ന് ആരംഭിക്കും. തുറക്കാൻ അനുമതി നൽകിയെങ്കിലും ഡിയു ഉൾപ്പെടെയുള്ള സർവകലാശാലകൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
തമിഴ്‌നാട്ടിലും 9 മുതൽ 12 വരെ ക്ലാസുകൾ നാളെയാരംഭിക്കും. കോളജുകളിൽ ഒന്നാം വർഷക്കാർക്ക് ഒഴികെയുള്ളവർക്കും സാധാരണ നിലയിൽ ക്ലാസ് ആരംഭിക്കും. കർണാടകയിൽ കോവിഡ് വ്യാപന നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ 68 ക്ലാസുകാർക്ക് സെപ്റ്റംബർ 6 മുതൽ ഓഫ്‌ളൈൻ ക്ലാസ് ആരംഭിക്കാൻ അനുമതി നൽകി. ഇവിടെ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ 23 മുതൽ സാധാരണ നിലയിൽ ആരംഭിച്ചിരുന്നു. കോളജുകളും ഓഫ്‌ളൈൻ രീതിയിലേക്കു മാറി. മഹാരാഷ്ട്രയിൽ കോവിഡ് കുറവുള്ള ഗ്രാമീണ മേഖലയിൽ സ്‌കൂളുകൾ തുറന്നു. പഞ്ചാബ്, ഛത്തീസ്‌ഗഡ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ ഇതിനോടകം സ്‌കൂളുകൾ തുറന്നു.
മറുനാടന് ഡെസ്ക്