പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുനലൂർ ശാസ്താംകോണം ശ്രീനന്ദനത്തിൽ മധുസൂദനൻ നായരുടെ മകൻ ശ്രീലാൽ (19) ആണ് മരിച്ചത്. അച്ചൻകോവിലാറ്റിലെ മങ്ങാരം കൊടിഞ്ഞി മൂല തൂക്കുപാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.കൂട്ടുകാരുമൊത്ത് എത്തി തൂക്കുപാലം സന്ദർശിച്ച ശേഷം താഴെത്തെ കടവിൽ കുളിക്കാനിറങ്ങിയ ശ്രീലാൽ ചുഴിയിൽ അകപ്പെടുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് സംഭവസ്ഥലത്തിനു സമീപം തന്നെ മൃതദേഹം കണ്ടെടുക്കുന്നത്. കോന്നി മന്നം എൻ.എസ്.എസ് കോളേജിലെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ശ്രീലാൽ.കോന്നി പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.