- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിമുതൽ അക്ഷയ കേന്ദ്രങ്ങളിലൂടെയും മുഖ്യമന്ത്രിക്ക് പരാതി നൽകാം; പുതിയ സംവിധാനം ഈ മാസം മുതൽ
തിരുവനന്തപുരം: ഇനിമുതൽ അക്ഷയ കേന്ദ്രങ്ങളിലൂടെയും മുഖ്യമന്ത്രിക്ക് പരാതി നൽകാം. ഈ മാസംമുതൽ പുതിയ സംവിധാനം നിലവിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ഓൺലൈനായി പരാതി നൽകാം. പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയറും ഉപയോഗിക്കാൻ സാധിക്കും.
സെക്രട്ടേറിയറ്റിലെ കൗണ്ടറിലൂടെയും തപാൽ മാർഗവും പരാതികൾ ലഭിക്കുന്നുണ്ട്. തുടർന്ന് വിവരങ്ങൾ എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോൾ ഫ്രീ നമ്പറിലൂടെയും (1800 425 7211) ഓൺലൈനായും തൽസ്ഥിതി അറിയാം. പരാതിയുടെ ഗൗരവം അനുസരിച്ചു രണ്ടാഴ്ച മുതൽ 30 ദിവസം വരെയാണ് പരാതികൾ തീർപ്പാക്കാൻ സമയം ഉള്ളത്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും.
മറുനാടന് ഡെസ്ക്
Next Story