- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി വിട്ടതിന്റെ പേരിൽ മർദ്ദനം; മുൻ സിപിഐ പ്രവർത്തകന്റെ നില ഗുരുതരമായി തുടരുന്നു
മൂന്നാർ: പാർട്ടി വിട്ടതിന്റെ പേരിൽ ആക്രമണത്തിനിരയായ മുൻ സിപിഐ പ്രവർത്തകന്റെ നില ഗുരുതരം. പുതുവത്സര ദിനത്തിൽ നാൽവർ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സുബ്രഹ്മണ്യം എന്ന 29കാരൻ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് ഇതുവരെ ബോധം വീണിട്ടില്ല.
സുബ്രമണ്യത്തിന്റെ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാട്ടുപ്പെട്ടി ടോപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഇടതമുന്നണിപ്രവർത്തകരുമായി തർക്കത്തിലേർപ്പെട്ട സുബ്രമണിയെ വെള്ളിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ മുരുകൻ, കണ്ണൻ, കുമാർ, നടരാജൻ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പുതുവത്സര ദിനത്തിലാണ് സുബ്രണ്യത്തെ ഇടതുമുന്നണി പ്രവർത്തകരായ നാൽവർ സംഘം വീടുകയറി ആക്രമിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്നാർ ജനറൽ ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ബോധം തിരികെ ലഭിച്ചിട്ടില്ല. മൂന്നാർ സിഐ സാംജോസിന്റെ നേത്യത്വത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
മറുനാടന് ഡെസ്ക്