- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് കോൺഗ്രസിനുള്ളി വീണ്ടും പൊട്ടിത്തെറി; മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ.വിശ്വനാഥൻ രാജിവച്ചു; കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനും കെപിസിസി മെമ്പറുവമായി വിശ്വനാഥന്റെ രാജി ഡിസിസിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച്
കൽപറ്റ: വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി മുൻ വൈസ് പ്രസിഡന്റുമായ കെ.കെ.വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. വയനാട് ഡിസിസിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് രാജി. അന്തരിച്ച മുൻ മന്ത്രി കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ് കെപിസിസി മെമ്പറായ വിശ്വനാഥൻ. അടുത്തിടെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച വിശ്വനാഥൻ അമ്പലവയൽ സീറ്റിൽ നിന്നും തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുന്നതായും പ്രഖ്യാപിച്ചത്.
53 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസിസിയിൽ നിന്ന് ഇത്രയും അപമാനം നേരിട്ട കാഘട്ടമുണ്ടായിട്ടില്ലെന്ന് വിശ്വനാഥൻ പറഞ്ഞു.
വളരെ നിർജീവമാണ് വയനാട്ടിൽ പാർട്ടി. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയിൽ ഏറ്റവും മോശം സ്വീകരണം വയനാട്ടിലേതായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളും മറ്റും പുനഃസംഘടിപ്പിക്കുന്നില്ല. തന്റെ സഹോദരന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പോലും വയനാട് ഡിസിസി തയ്യാറായില്ലെന്നും വിശ്വനാഥൻ ആരോപിച്ചു. തത്കാലം ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ