- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടത് വീട്ടിൽ നിന്ന് രണ്ട് കി.മീ. അകലെ
ഇടുക്കി: ശാന്തൻപാറയിൽ ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവരെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. അയൽവാസികളാണ് കൃഷിയിടത്തിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Next Story