കണ്ണുർ:ക്വാറന്റൈനിൽ കഴിയാതെ മാനദണ്ഡങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങിയ കോവിഡ് രോഗിക്കെതിരേ കേസെടുത്തു. കരിവെള്ളൂർ വടക്കുമ്പാട്ടെ ആദിത്യനെ(19)തിരെയാണ് പയ്യന്നൂർ പൊലീസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തത്.

ഈ മാസം 19ന് നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായ ഇയാൾ ക്വാറന്റൈനിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ പയ്യന്നൂർ പൊലീസ് കേസെടുക്കുകയായിരുന്നു.