- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം ഏപ്രിൽ വരെ രോഗം ബാധിച്ചവർ 12,94,551; മരണം 21,274; കണക്കുകൾ പുറത്തു വിടുന്നില്ലെങ്കിലും കേരളത്തിൽ കോവിഡിന് അവസാനമില്ല; രോഗികളുടെ പ്രതിമാസ എണ്ണവും മരണ സംഖ്യയും കുറവ് ഏപ്രിലിൽ: കേരളത്തിലെ നാലു മാസത്തെ കോവിഡ് കണക്കുകൾ മറുനാടൻ പുറത്തു വിടുന്നു
പത്തനംതിട്ട: എണ്ണം കുറവെന്ന പേരിൽ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ കോവിഡ് രോഗികളുടെ കണക്ക് സംസ്ഥാന സർക്കാർ പുറത്തു വിടുന്നില്ലായിരുന്നു. കേരളം സ്വമേധയാ എടുത്ത ഈ തീരുമാനത്തിനെതിരേ കേന്ദ്രം രംഗത്തു വരികയും ചെയ്തിരുന്നു.
എന്നിട്ടും പ്രതിദിനമോ പ്രതിമാസമോ ആയ കണക്ക് പുറത്തു വിടാൻ കേരളം തയാറായിരുന്നില്ല. ഇപ്പോഴിതാ 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ കണക്ക് മറുനാടൻ പുറത്തു വിടുകയാണ്. വിവരാവകാശപ്രവർത്തകനായ പത്തനംതിട്ട കാർത്തികയിൽ മനോജിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ രേഖകൾ.
വിവരാവകാശ രേഖ പ്രകാരം നാലു മാസം കൊണ്ട് കേരളത്തിൽ 13 ലക്ഷത്തിനടുത്താണ് കോവിഡ് രോഗികളുള്ളത്. കൃത്യമായി പറഞ്ഞാൽ 12,94,551. മരണസംഖ്യ 21,274 ആണ്. ഒരോ മാസത്തെയും രോഗികൾ, മരണസംഖ്യ എന്ന ക്രമത്തിൽ.
2022 ജനുവരി: 7,78,492-6601, ഫെബ്രുവരി 4,73,545-10,938, മാർച്ച് 33,469-2580, ഏപ്രിൽ 9045-1155. രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് ഇതിൽ കാണിക്കുന്നത്. ജനുവരിയിൽ രോഗികളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും മരണ സംഖ്യ കുറവായിരുന്നു. ഫെബ്രുവരിയിൽ ജനുവരിയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണ സംഖ്യ ഇരട്ടിയോളമായി.
മാർച്ച് മാസത്തിൽ വൻ കുറവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. മരണസംഖ്യയ്ക്കും ആനുപാതികമായ കുറവുണ്ടായി. ഏപ്രിൽ മാസത്തിൽ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴേക്ക് വന്നതും മരണ സംഖ്യ 1155 ആയതും ആശ്വാസം നൽകുന്ന വാർത്തയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്