- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച് രണ്ടു മണിക്കൂർ; നടി പിയ ബാജ്പേയിയുടെ സഹോദരൻ കോവിഡിന് കീഴടങ്ങി
മുംബൈ: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടി പിയ ബാജ്പേയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു. സഹോദരന്റെ ചികിത്സയ്ക്ക് വെന്റിലേറ്ററിന് വേണ്ടി നടി ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. വെന്റിലേറ്റർ കിട്ടാത്തത് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഉത്തര പ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പിയ ബാജ്പേയുടെ സഹോദരൻ. 'അത്യാവശ്യമായി ഒരു വെന്റിലേറ്റർ ബെഡ് വേണം. എന്റെ സഹോദരൻ മരിക്കാൻ പോകുകയാണ്. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ വിളിക്കണം'- ഇക്കാര്യം പറഞ്ഞ് ഒരു ഫോൺ നമ്പറും പിയ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
രണ്ട് മണിക്കൂറുകൾക്ക് ശേഷം പിയ ട്വിറ്ററിലൂടെ തന്നെയാണ് സഹോദരന്റെ മരണവിവരം അറിയിച്ചത്. 'എന്റെ സഹോദരൻ മരിച്ചു'- എന്നതായിരുന്നു ട്വീറ്റിലെ വാചകം. തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ നടി കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് അഭിനയിച്ച അഭിയും അനുവുമാണ് അവസാന ചിത്രം.