- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ആൾക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷൻ മന്ദഗതിയിൽ ആയതും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടി; ഹോം ക്വാറന്റീനെ കുറിച്ചുള്ള അജ്ഞത എല്ലാത്തിനും കാരണമെന്ന് ലോകാ ആരോഗ്യ സംഘടന; ഡൽഹിയിലെ കാഴ്ചകൾ ഹൃദയഭേദകം തന്നെ
ന്യൂഡൽഹി: ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ മരണം 3285 ആണ്. രോഗ ബാധിതർ 3.62 ലക്ഷവും. രോഗം മാറിയത് 2.62 പേർക്കും. അതായത് ദിവസവും ഒരുലക്ഷം പുതിയ രോഗികൾ രാജ്യത്തുണ്ടാകുന്നു. ഇത് വലിയ വെല്ലുവിളിയാണ്. രോഗ വ്യാപനം കൂടുമ്പോൾ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷനും പ്രതിസന്ധിയിലാകുന്നു. അങ്ങനെ രാജ്യം സമാനതകളില്ലാത്ത വെല്ലുവിളിയിയെയാണ് ഓരോ ദിവസവും മുന്നിൽ കാണുന്നത്. ഉത്തർപ്രദേശും ഡൽഹിയും കർണ്ണാടകയും കേരളവും മഹരാഷ്ട്രയും അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ട മുഴുവൻ പിന്തുണയും ലോകാരോഗ്യ സംഘടന നൽകുന്നുണ്ടെന്നും 4000 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ അടക്കമുള്ളവയാണ് നൽകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
മരണ നിരക്ക് ഉയരുമ്പോൾ പ്രതിസന്ധി കൂടുന്നു. സംസ്‌കാരത്തിന് പോലും സ്ഥലമില്ലാ്ത അവസ്ഥ. രാജ്യത്തിന്റെ വ്യാപന കണക്ക് കൂടുതലുള്ള എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. കോവിഡ് ബാധിച്ചു മരിച്ച 22 പേരുടെ മൃതദേഹങ്ങൾ സംസ്‌കാരത്തിനെത്തിച്ചത് ഒറ്റ ആംബുലൻസിൽ കുത്തിനിറച്ച് ! മഹാരാഷ്ട്രയിലെ ബീഡിലാണു സംഭവം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ചാക്കുകെട്ടുകൾ പോലെ ഒന്നിനു മുകളിലൊന്നായി അട്ടിയിട്ട നിലയിലായിരുന്നു. മുംബൈയിൽനിന്ന് 400 കിലോമീറ്റർ അകലെ അംബോജിഗായിലെ സ്വാമി രാമാനന്ദ് തീർത്ഥ് സർക്കാർ മെഡിക്കൽ കോളജിൽ നിന്നു ഞായറാഴ്ചയാണ് ഇത്രയേറെ മൃതദേഹങ്ങൾ ഒരുമിച്ചു ശ്മശാനത്തിലെത്തിച്ചത്. ബന്ധുക്കൾ പകർത്തിയ ചിത്രം പുറത്തായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അതിനിടെ ഇന്ത്യയിൽ ജനങ്ങൾ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തിരിച്ചറിയുന്നു. വലിയ ആൾക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷൻ മന്ദഗതിയിൽ ആയതും കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നും ലോകാരോഗ്യ സംഘടന തിരിച്ചറിയുന്നു. വാക്‌സിനേഷൻ വേഗത്തിൽ ആക്കുകയാണ് പ്രതിസന്ധിയെ നേരിടാനുള്ള മാർഗ്ഗം. എന്നാൽ രോഗ വ്യാപനം കൂടുമ്പോൾ അതിനുള്ള സാഹചര്യം കുറയുകയാണ്.
15 ശതമാനത്തിൽ താഴെ കോവിഡ് ബാധിതർക്ക് മാത്രമേ ആശുപത്രിയിൽ പരിചരണം ആവശ്യമായി വരുന്നുള്ളു. ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം ആളുകൾ കൂട്ടത്തോടെ ആശുപത്രിയിൽ എത്തുന്നത് രോഗവ്യാപന സാധ്യത വർധിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ. വലിയ ജനക്കൂട്ടം അനുവദിക്കുക, വളരെ കുറച്ചു പേർക്കു മാത്രം വാക്‌സിനേഷൻ ലഭ്യമാക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം തുടങ്ങിയവ ഏത് രാജ്യത്തും സ്ഥിതിഗതികൾ വഷളാകാൻ മാത്രമേ ഉപകരിക്കൂ. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കുട്ടികൾക്ക് ഉടൻ വാക്‌സിൻ ഇല്ല
അതിനിടെ വാക്‌സീൻ കുത്തിവയ്പിനുള്ള പ്രായപരിധിയിൽ കൂടുതൽ ഇളവു നൽകിയ 'ഇസ്രയേൽ മോഡൽ' പിന്തുടരാൻ തൽക്കാലം ഇന്ത്യ തയാറാകില്ല. കുട്ടികൾക്കുള്ള വാക്‌സീൻ ട്രയൽ ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. 16 വയസ്സിനു മുകളിലുള്ളവരിൽ ഉപയോഗിക്കാൻ വിദേശത്ത് അനുമതിയുള്ള ഫൈസർ വാക്‌സീൻ ഇന്ത്യയിലെത്തിയാലും തുടക്കത്തിൽ മുതിർന്നവർക്കാകും ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ജനസംഖ്യയുടെ 81% പേർക്കും വാക്‌സീൻ നൽകിയ ഇസ്രയേൽ 16 വയസ്സിനു മുകളിലുള്ളവരെയും പരിഗണിച്ചിരുന്നു. ഹേഡ് ഇമ്യൂണിറ്റിയിലേക്ക് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇന്ത്യ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയ്ക്ക് അനുമതി നൽകിയത് 18 വയസ്സിനു മുകളിലുള്ളവരിൽ നടന്ന ട്രയലുകളുടെ ഇടക്കാല ഫലം പരിഗണിച്ചാണ്. ഇതിൽ കോവാക്‌സിനാണു കുട്ടികളുടെ ട്രയലുമായി മുന്നോട്ടുപോകുന്നത്. അതേസമയം, 1215 പ്രായക്കാർക്കിടയിൽ നടത്തിയ ട്രയലും ഫലപ്രദമാണെന്ന അവകാശവാദമാണ് ഫൈസറിന്റേത്. കുട്ടികളിലെയും മുതിർന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല. കുട്ടികൾക്ക് കൂടുതൽ പ്രതിരോധശേഷിയുണ്ട്. വാക്‌സീനെതിരെ ഇതു കൂടുതൽ ശക്തമായി പ്രവർത്തിക്കും.
കോവിഡിന്റെ കാര്യത്തിൽ കുട്ടികൾ പൊതുവേ സുരക്ഷിതരാണെന്ന വാദമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടാറുള്ളത്. എന്നാൽ, ഇന്ത്യയിൽ കാര്യമായി കുതിക്കുന്ന രണ്ടാംതരംഗത്തിൽ കുട്ടികൾക്ക് കൂടുതലായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹരിയാനയിലെ കർണാലിൽ 54 സ്‌കൂൾ കുട്ടികൾക്ക് ഒരുമിച്ചു വന്നതും ഇന്നലെ മൊഹാലിയിൽ 42 വിദ്യാർത്ഥികൾക്ക് സ്ഥിരീകരിച്ചതും പോലുള്ള സംഭവങ്ങൾ ഇത്തരം വ്യാഖ്യാനങ്ങൾക്കു ബലം നൽകുന്നു.
നേരിയ വർധനയുണ്ടെങ്കിലും ഇക്കുറി കുട്ടികൾക്ക് കൂടുതലായി വരുന്നുവെന്ന വാദം ശരിയല്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. 019 പ്രായക്കാർക്കിടയിൽ ആകെ കേസുകൾ 4.2% ആയിരുന്നു ആദ്യ തരംഗത്തിലെങ്കിൽ ഇപ്പോഴത് 5.8% ആണ്.
ഡൽഹിയിൽ സ്ഥിതി രൂക്ഷം
ഡൽഹിയിൽ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂർ വരെയാണു പൊരിവെയിലത്തും ഇരുളിലും എല്ലാവരും ഊഴവും കാത്തിരിക്കുന്നത്. ശ്മശാനങ്ങളിൽനിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാൻ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകളാണ് ഡൽഹിയിലെങ്ങും. ഓക്‌സിജൻ ലഭ്യതയിൽ ആശ്വാസമുണ്ടെങ്കിലും ഡൽഹിയിൽ മരണനിരക്കിനു കുറവൊന്നുമില്ല. ചൊവ്വാഴ്ച മാത്രം മരിച്ചത് 380 പേർ. ഔദ്യോഗികരേഖകൾ പ്രകാരം ഈ മാസം ഇതുവരെ മരിച്ചത് 3601 പേരും.
''സാധാരണ ഒരുദിവസം 40-50 മൃതശരീരങ്ങൾ വരുന്ന ഇവിടെ ചൊവ്വാഴ്ച ഉച്ചയോടെ മാത്രം എത്തിയത് എൺപതിലധികം മൃതദേഹങ്ങളാണ്. ഇങ്ങനെയൊരവസ്ഥ മുമ്പ് കണ്ടിട്ടേയില്ല. പുലർച്ചെ തുടങ്ങിയതാണ്. അഞ്ചും ആറും മാത്രമാണ് സാധാരണ മൃതദേഹങ്ങൾ. ബാക്കിയെല്ലാം കോവിഡ് ബാധിച്ചതാണ്. ഇത്രയും ദഹിപ്പിക്കാനുള്ള സൗകര്യം ഇവിടെയില്ല''- ശ്മശാനപാലകനായ റോമിത്ത് 'മാതൃഭൂമി'യോട് പറഞ്ഞു. ഇവിടെ താത്കാലികമായി 20 ദഹനത്തറകൾ കൂടി നിർമ്മിച്ചിട്ടുണ്ട്. മറ്റൊരു അമ്പതെണ്ണത്തിന്റെകൂടി നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ പണി ബുധനാഴ്ചയോടെ പൂർത്തിയാകുമെന്ന് കരാറുകാരനായ ശ്യാം കുമാർ പറഞ്ഞു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലെയും സ്ഥിതിയിതാണ്. മൃതദേഹങ്ങളുടെ നീണ്ട വരി. ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല. ഗസ്സിപ്പുർ ശ്മശാനത്തിൽ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകൾകൂടി പണിതു. വസീറാബാദിൽ 10-ഉം. സീമാപുരിയിലും പാർക്കിങ് മേഖലയെ സംസ്‌കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ