- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ രണ്ട് ഡോസ് എടുത്താലും കർണാടകയിലേക്ക് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബസ് യാത്രക്കാർക്കും കണ്ടക്ടർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കണം; കോവിഡ് വ്യാപനത്തിന് മലയാളികൾ കാരണമാകുന്നെന്ന് ആക്ഷേപം; അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക പൊലീസ്
കാസർകോട്:കർണാടകയിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികേറ്റ് കരുതണമെന്ന് ദക്ഷിണ കനറാ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ കേരള രജിസ്ട്രേഷൻ വണ്ടികളിൽ യത്രകരെ വ്യാപക പരിശോധനക്ക് വിധേയമാക്കുന്നു. കഴിഞ്ഞ ദിവസം തന്നെ കർണാടകയുമായുള്ള കാസർകോട് ജില്ലയുടെ ഏഴ് അതിർത്തികളിലും വഴിയടച്ച് പരിശോധന തുടങ്ങിയിരുന്നു.
ഇതിനിടയിലാണ് കർണാടകയിൽ താമസം ഉള്ളതും കേരള രജിസ്ട്രേഷൻ കാറുകൾ ഉപയോഗിക്കുന്നവർക്കും നിയന്ത്രണം വിനയായി മാറിയത്. ദക്ഷിണ കനറാ ജില്ലയിലെ മംഗ്ളൂറു അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കുർ മുൻപുള്ള കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കരുതണമെന്നാണ് ഡി സിയുടെ നിർദ്ദേശം. കോവിഡ് വാക്സിൻ രണ്ടു തവണ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കരുതണം.
ബസുകളിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കണ്ടക്ടർമാർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. കർണാടകയിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെയും, വ്യാപാരികൾ, ചികിത്സക്ക് പോകുന്ന രോഗികൾ, നിത്യേന ജോലിക്ക് പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് കഴിഞ്ഞദിവസം സം പുറത്തുവന്ന നിർദ്ദേശം.
തലപ്പാടി, അഡ്ക സ്ഥല, ജാൽസൂർ, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിർത്തികളിലാണ് പൊലീസ് പരിശോന ശ്രമിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ദക്ഷിണ കനറാ ഡെപ്യൂടി കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ തലപ്പാടിയിലെത്തി. ദക്ഷിണ കർണാടകയിൽ കോവിഡ് പടരാൻ മലയാളികൾ കാരണമാകന്നുണ്ടെന്നും കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നണ് അതിർത്തിയിലെ കർശന നിയന്ത്രണമെന്നും ഞങ്ങൾക്ക് മറ്റു വഴികളിലൊന്നാണ് കർണാടകയുടെ വിശദീകരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്