- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു; ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കേസെടുത്തു പൊലീസ്; ആംബുലൻസും മൃതദേഹവും കസ്റ്റഡിയിലെടുത്തു; സർക്കാർ നിയന്ത്രണത്തിൽ സംസ്ക്കരിക്കും, സംഭവം നിരാശജനകമെന്ന് കലക്ടർ
തൃശൂർ: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. ഇതിനിടെ തൃശ്ശൂരിൽ നിന്നും നടക്കുന്ന സംഭവം കൂടി പുറത്തുവന്നു. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ കുളിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.
തൃശൂരിൽ എംഎൽസി പള്ളിയിലാണ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂർ സ്വദേശിനി ഖദീജ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് ആംബുലൻസ് ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തു. ബന്ധുക്കൾക്കും തൃശൂർ എംഎൽസി മസ്ജിദ് ഭാരവാഹികൾക്കുമെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ മെഡിക്കൽ കോളജിൽ നിന്നും സ്ംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂർ ശക്തൻ സ്്റ്റാന്റിനടുത്തെ പള്ളിയിൽ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയാൽ അത് ഉടനെ തന്നെ സംസ്കരിക്കണമെന്നാണ് ച്ട്ടം. അത് ഇവർ ലംഘിക്കുകയായിരുന്നെന്ന് ഡിഎംഒ പറഞ്ഞു.
ഇത് തീർത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂർ ജില്ലാകലക്ടർ പറഞ്ഞു. കോവിഡ് രോഗി മരിച്ചാൽ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നത്. അത് ഉടനെ സംസ്കരിക്കണമെന്നുമാണ് ചട്ടം. എന്നാൽ അതിന് വിരുദ്ധമായ രീതിയിൽ മൃതദേഹം അഴിച്ചെടുത്ത് വിശ്വസപരമയ രീതിയിൽ ഇവർ ചടങ്ങുകൾ നടത്തുകയായിരുന്നു. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ സംസ്കരിക്കുമെന്ന് കലക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ