- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ വാക്സിനുകളുടെ രണ്ടു ഡോസുമെടുത്ത 60 പേർക്ക് രോഗം; കോവിഡ് ബാധിച്ചത് ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും; കുത്തിവെപ്പെടുത്ത് 20 ദിവസത്തിലധികം പിന്നിട്ടവർക്കും രോഗം; പത്തനംതിട്ടയിൽ കോവിഡിന് അതിതീവ്ര വ്യാപനം
പത്തനംതിട്ട: ജില്ല വീണ്ടും അതിതീവ്ര കോവിഡ് വ്യാപനത്തിലേക്ക്. ഇന്നലെ 664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.14 ശതമാനമാണ്. രണ്ടു ഡോസ് കോവിഡ് വാക്സിനുമെടുത്ത അറുപതോളം പേർക്ക് ഇതു വരെ രോഗം ബാധിച്ചു. ഇവരിൽ ഏറെയും ആരോഗ്യ പ്രവർത്തകരും പൊലീസുകാരുമാണ്. രണ്ടു ഡോസ് കുത്തിവയ്പെടുത്ത് 20 ദിവസത്തിലധികം പിന്നിട്ടവർക്കാണ് രോഗം. കോവിഷീൽഡ്, കോവാക്സിൻ, ഓക്സ്ഫോർഡ്, സിനോഫ എന്നീ വാക്സിനുകളുടെ രണ്ടു ഡോസും എടുത്തവർക്കാണ് രോഗം. കോവിഷീൽഡ്-44, കോവാക്സിൻ-10, സിനോഫ-അഞ്ച്, ഓക്സ്ഫോർഡ്-ഒന്ന് എന്നിങ്ങനെയാണ് വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തും 34 പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നതാണ്. 616 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. പശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.ജില്ലയിൽ ഇതുവരെ ആകെ 63992 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് മൂലമുള്ള മരണ നിരക്ക് 0.22 ശതമാനമാണ്. ജില്ലയിൽ ഇന്നലെ 166 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60527 ആണ്.
നഗരസഭകളിലാണ് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടൂർ-10, പന്തളം-27, പത്തനംതിട്ട-47, തിരുവല്ല-56 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം. പഞ്ചായത്തുകളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇനി പറയുന്നു:
ആനിക്കാട് 23, അയിരൂർ 26, ചെന്നീർക്കര 15, ഇരവിപേരൂർ 20, എഴുമറ്റൂർ 10, കലഞ്ഞൂർ 15, കല്ലൂപ്പാറ 10, കവിയൂർ 21, കോയിപ്രം 14, കോട്ടാങ്ങൽ 12, കുന്നന്താനം 15, കുറ്റൂർ 12, മല്ലപ്പള്ളി 42, പള്ളിക്കൽ 19, പന്തളം തെക്കേക്കര 18, പ്രമാടം 15, റാന്നി അങ്ങാടി 10, പെരുനാട് 12, വടശേരിക്കര 10, വെച്ചൂച്ചിറ 37.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്