- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഡോസ് വാക്സിനേഷൻ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ മറ്റൊരു നഴ്സ് വന്ന് രണ്ടാമതും കുത്തി വച്ചു; തന്നെ കുത്തി വച്ചതാണെന്ന് പറഞ്ഞപ്പോൾ മരുന്ന് ഞെക്കിക്കളഞ്ഞു; വെച്ചൂച്ചിറയിൽ ഒരാൾക്ക് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ വാക്സിനേഷൻ
പത്തനംതിട്ട: ആദ്യഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ വ്യക്തിക്ക് മിനുട്ടുകളുടെ ഇടവേളയിൽ രണ്ടു തവണ മരുന്ന് കുത്തി വച്ചു. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടിൽ എൻകെ. വിജയനാണ് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു ഡോസ് വാക്സിനും എടുത്തത്.
വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് 15-ാം വാർഡിൽ അച്ചടിപ്പാറയിൽ നടന്ന ക്യാമ്പിലാണ് സംഭവം. ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന വിജയനെ രണ്ടാമതൊരു നഴ്സ് എത്തി കുത്തി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു.
താൻ കുത്തിവയ്പ് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുന്നതിന് മുൻപ് നഴ്സ് കുത്തി വച്ചു കഴിഞ്ഞുവെന്നാണ് വിജയൻ പറയുന്നത്. രണ്ടു കുത്തിവയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കൾ പറയുന്നു. അബദ്ധം മനസിലാക്കിയ നഴ്സ് താൻ കുത്തിവച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന് വിജയനോട് പറഞ്ഞുവത്രേ.
വിവിധ രോഗങ്ങൾ ഉള്ളയാൾക്ക് രണ്ടു ഡോസ് മരുന്ന് കുത്തിവച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. തെറ്റ് ആരുടെ ഭാഗത്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. കണ്ണിന് തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നയാളാണ് വിജയൻ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്