തിരുവല്ല: പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലി മന്നംകരച്ചിറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തു. നടത്തിപ്പുകാരായ ദമ്പതികളെ മർദിച്ചു. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലാണ് അടിച്ചു തകർത്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം. കട നടത്തിപ്പുകാരും നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ്രൈഡവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു. ദമ്പതിമാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകൻ പറഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു എന്ന് ദമ്പതിമാർ പറഞ്ഞു.

സിപിഐ പാർട്ടി ഫണ്ടിലേക്ക് 1000 രൂപയാണ് ആവശ്യപ്പെട്ടത്. നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സിപിഐ പെരിങ്ങര ലോക്കൽ കമ്മറ്റി അംഗം അലക്സാണ്ടറുടെ നേതൃത്വത്തിൽ കടയിൽ കയറി സ്ത്രീയെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച ഭർത്താവ് മുരുകനെ മാരകായൂധം ഉപയോഗിച്ച് അടിച്ച് പുറം പൊട്ടിക്കുകയും, മർദിച്ചു അവശനാക്കിയ ശേഷം കട തല്ലി പൊട്ടിച്ചു, ഉപകരണങ്ങളും പാത്രങ്ങളും ഭക്ഷണ പദാർഥങ്ങളും നശിപ്പിച്ചു പ്രതികൾ കടന്നു കളഞ്ഞതുമാണ്. തിരുവല്ല ആശുപത്രിയിൽ ചികിത്സ തേടിഎത്തി യെകിലും പ്രതികൾ അവിടെ ചെന്നും മുരുകനെ ആക്രമിച്ചു.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ തയാറായിട്ടില്ല. കടയുടെ നാശനഷ്ട്ടം 15000 രൂപ വരുമെന്ന് മുരുകൻ പറഞ്ഞു.