- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ ചൊല്ലി തർക്കം; സിപിഐ - സിപിഎം പ്രവർത്തകർ തമ്മിൽ അടിപിടി; ലോക്കൽ കമ്മറ്റി അംഗം ചികിത്സയിൽ
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ 7-ാം വാർഡ് സ്ഥാനാർത്ഥികളെ ചൊല്ലിയുണ്ടായ വാക്ക് തർക്കം സിപിഐ - സിപിഎം പ്രവർത്തകർ തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി ആരോപിച്ച് സിപിഐ ലോക്കൽ കമ്മറ്റി അംഗം എ ജി പ്രദീപ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ.
സിപിഐ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന് യോഗത്തിന് ശേഷം വിട്ടിൽ എത്തിയ തന്നെ സി പി എം പ്രവർത്തകർ മർദ്ദിച്ചെന്നാണ് പ്രദീപ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. സിപിഐ വെളിപ്പെടുത്തലി
നൊപ്പം തന്നെ സി പി എം ഗുണ്ടാ ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടുണ്ട്. പ്രദീപിന് മർദ്ദനമേറ്റതായി വ്യക്തമാക്കിയിട്ടുള്ള സംഭവമാണ് സി പി എം -ന്റെ ഗുണ്ടാ ആക്രമണ പരാതിക്കും അടിസ്ഥാനെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
പാർട്ടിക്കാരായ സിദ്ദിഖിനേയും പ്രവർത്തകരേയും ഗുണ്ടകൾ മർദ്ദിച്ചെന്നാരോപിച്ച് സി പി എം ന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകുകയും സിദ്ദിഖിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 7-ാം വാർഡിൽ സി പി എം ലോക്കൽ സെക്രട്ടറി ശ്രീദേവി ബാബുവിനെ (കേരള കോൺഗ്രസ് എം) സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു.
എന്നാൽ ഈ സീറ്റ് തങ്ങളുടെതാണെന്നും .ഇവിടെ റിയ റിജു സിപിഐ സ്ഥാനാർത്ഥിയായി മത്സ്സരിക്കുമെന്നും സിപിഐ ലോക്കൽ സെക്രട്ടറി പ്രഖ്യാപിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു. ഇരുകൂട്ടരും വീട് കയറി പ്രചരണവും ആരംഭിച്ചിരുന്നു. ഒരു മുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ ഒരു വാർഡിൽ രണ്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് പരസ്പരം പോർവിളിക്കും അക്രമത്തിനും കാരണമായെതെന്നാണ് നാട്ടുകാരുടെ പക്ഷം.
മറുനാടന് മലയാളി ലേഖകന്.