- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രാദേശിക പ്രശ്നങ്ങളിൽ നല്ല കേഡർമാർ പലരും പാർട്ടി വിട്ടു; ഇത്തരക്കാരെ പാർട്ടിയിൽ തിരിച്ചെത്തിക്കണം; യുഡിഎഫിനും ബിജെപിക്കും പിന്നിൽ അണിനിരക്കുന്നവരെയും പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിക്കണം; കോൺഗ്രസിലെ ഭിന്നിപ്പും മുതലെടുത്തു സിപിഎമ്മിന് ആളെക്കൂട്ടാൻ ശ്രമം
തിരുവനന്തപുരം: വി എസ്- പിണറായി വടംവലിയുടെ കാലത്ത് സിപിഎമ്മിൽ സംഭവിച്ചത് പിണറായി പക്ഷത്ത് സ്തുതി പാഠകരായി എത്തിയവരെല്ലാം പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിയപ്പോൾ കഴിവുള്ള നേതാക്കളെല്ലാം പുറത്തു പോകേണ്ട അവസ്ഥയുമുണ്ടായി. ഇത്തരത്തിൽ പാർട്ടിയിൽ നിർജ്ജീവമായവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് സിപിഎം. സംഘടനുടെ അടിത്തറ വിപുലപ്പെടുത്തുന്നത് ലക്ഷ്യം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അടിത്തട്ടിലേക്ക് പാർട്ടി ഈ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്.
പാർട്ടി കോൺഗ്രസിനുള്ള പ്രവർത്തനങ്ങൾ കൂടുതൽപേരെ പാർട്ടിയിലേക്ക് എത്തിക്കാനുള്ളതു കൂടിയാക്കി മാറ്റണമെന്നാണു നിർദ്ദേശം. പാർട്ടിലിരിക്കെ ഗുരുതരവീഴ്ച കണ്ടെത്തുകയും അതിൽ തിരുത്തലില്ലാതെ തുടരുകയും ചെയ്യുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ല. പ്രാദേശികപ്രശ്നങ്ങളാൽ പാർട്ടിയിൽനിന്ന് അകന്നവർ ഏറെയുണ്ട്. ഇതിൽ ചിലർ മറ്റു പാർട്ടികളിലേക്കുപോയി. മറ്റുചിലർ പ്രവർത്തനം അവസാനിപ്പിച്ചു. നല്ല കേഡർമാർ പലരെയും പാർട്ടിക്ക് ഇത്തരത്തിൽ നഷ്ടമായി. മുൻവിധികളില്ലാതെ ഇത്തരക്കാരെ തിരിച്ചെത്തിക്കണമെന്നാണു നിർദ്ദേശം. സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം ഇത്തരം ശ്രമത്തിനു മുന്നിട്ടിറങ്ങും.
ബിജെപി.യുടെ വളർച്ച, നിയമസഭാതിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയിട്ടും വോട്ടുശതമാനത്തിൽവന്ന കുറവ് എന്നിവയെല്ലാം പാർട്ടിയുടെ സംഘടനാ അടിത്തറ വിപുലപ്പെടുത്തേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുന്നതാണെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയിരുന്നു. 'നമ്മുടെ സ്വാധീനമേഖലയിലേക്കും പരമ്പരാഗതവോട്ടിലേക്കും ബിജെപി. സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്'-എന്നായിരുന്നു സിപിഎം. കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് പണ്ട് പാർട്ടിക്കൊപ്പമുള്ളവരെയെല്ലാം കൂടെനിർത്താനുള്ള തീരുമാനം. യു.ഡി.എഫിനും ബിജെപി.ക്കും പിന്നിൽ അണിനിരക്കുന്നവരെയും സിപിഎമ്മിലേക്ക് അടുപ്പിക്കാനാണു ശ്രമം. കോൺഗ്രസിലെ ഭിന്നിപ്പിലും സിപിഎം. കണ്ണുവെക്കുന്നുണ്ട്. എന്നാൽ, മറ്റു പാർട്ടികളിലുള്ളവരുമായി നേരിട്ട് ചർച്ച നടത്താൻ നിർദേശിച്ചിട്ടില്ല.
അതേസമയം കളങ്കിതരെ അകറ്റി നിർത്താനുള്ള ശ്രമങ്ങളും സിപിം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നവ സഖാക്കൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി പാർട്ടി നേതൃത്വം രംഗത്തുണ്ട്. അർജുൻ ആയങ്കി - ആകാശ് തില്ലങ്കേരി എന്നിവരുൾപ്പെടുന്ന സൈബർ സഖാക്കൾ കരിപ്പൂർ സ്വർണ കടത്ത് കേസിൽ കുറ്റാരോപിതരായ സംഭവത്തെ തുടർന്നാണ് സിപിഎമ്മിന് പുനർവിചിന്തനമുണ്ടായത്. റെഡ് വളണ്ടിയർമാരുടെ വേഷമിട്ട് ഇവർ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് സ്വർണക്കടത്ത് വിവാദത്തിനിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഇതു കൂടാതെ നേതാക്കളുമായി സെൽഫിയെടുക്കാൻ മത്സരിച്ചതും പാർട്ടിക്ക് വിനയായി.
ഈ പശ്ചാത്തലത്തിലാണ് റെഡ് വളൻ ഡിയർമാരായി പാർട്ടി അനുഭാവി ഗ്രൂപ്പിൽ നിന്നും ആളുകളെ ചേർക്കുന്നത് വളരെ ജാഗ്രതയോടെ വേണമെന്ന് സംസ്ഥാന നേതൃത്വം എല്ലാ ജില്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകിയത്. വളണ്ടിയർ - അനുഭാവി കാൻഡിഡേറ്റുകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റി പരിശോധിച്ചതിനു ശേഷം മാത്രമേ അംഗീകാരം നൽകാവൂവെന്ന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട് സൈബർ മേഖലയിലെ നവസഖാക്കൾ സ്വർണക്കടത്ത് പോലുള്ള വിവാദ വിഷയങ്ങളിൽ ഉൾപ്പെട്ട വിഷയം സിപിഎം സമ്മേളനങ്ങളിൽ ഇക്കുറി വ്യാപകമായ ചർച്ചയ്ക്കിടയാക്കുമെന്നാണ് സൂചന.
പ്രത്യേകിച്ച് കണ്ണുരിൽ ഈ വിഷയം തലനാരിഴ കീറി പരിശോധിച്ചേക്കും. അർജുൻ ആയങ്കിമാരുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുമായി അർജുനും ആകാശുമായുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.ഇതിനെ തുടർന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇവരെ പരസ്യമായി തള്ളിപ്പറയുകയും ഡിവൈഎഫ്ഐ ക്വട്ടേഷൻ -സ്വർണ കടത്ത് മാഫിയക്കെതിരെ ക്യാംപയിൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.
സ്വർണ കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള നടപടി യുടെ ഭാഗമായി കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുൾപ്പെടെയുള്ളവരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും ശുദ്ധികലശം പൂർത്തിയായിട്ടില്ലെന്നാണ് വിലയിരുത്തൽ.പാർട്ടിക്കുള്ളിൽ സൈബർ രംഗത്ത് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതു കൊണ്ടു മാത്രം ആരെയും സിപിഎമ്മിന്റെ ഔദ്യോഗിക മുഖങ്ങളായി കാണരുതെന്നാണ് മുന്നറിയിപ്പ്. മാനായി വന്ന് മാരീചന്മാരായി മാറുന്ന ഇത്തരക്കാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പാർട്ടി അംഗങൾ കയറി ലൈക്കടിക്കുന്നതും ഫോളോവോഴ്സുമായി മാറുന്നത് വിലക്കിയിട്ടുണ്ട്.
ഇതേ നിയന്ത്രണങ്ങൾ പാർട്ടി സമ്മേളനങ്ങളിലും തുടരാൻ തന്നെയാണ് തീരുമാനം കളങ്കിതരായവരെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കുടുംബയോഗങ്ങളിലോ മറ്റു അനുബന്ധ പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും ബ്രാഞ്ച് തലത്തിൽ ഇവർക്ക് ഒരു തരത്തിലും വളൻ ഡിയർ വേഷം നൽകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങളിൽ വളന്മാരായി ഇവരെ നിയോഗിക്കരുതെന്നും സ്വാഗത സംഘങ്ങളിൽ അംഗങ്ങളാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. ഏരിയാ - ജില്ലാ സമ്മേളനങ്ങളിലും ഇതേ ജാഗ്രത തന്നെ പാലിക്കണം അതുകൊണ്ടുതന്നെ ഇത്തരം സമ്മേളനങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നേതാക്കളുമായി സെൽഫിയെടുക്കുന്നത് വിലക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഓരോ ബൂത്തും അടിസ്ഥാനമാക്കി പ്രവർത്തനം ചിട്ടപ്പെടുത്താനുള്ള കർമപരിപാടിയുമായും സിപിഎം മുന്നോട്ടു പോകുകയാണ്. ഇടതുപക്ഷത്തിന് വോട്ടുകുറഞ്ഞ സ്ഥലങ്ങളിൽ അത് മെച്ചപ്പെടുത്താനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണം. മറ്റു പാർട്ടികളുടെ സ്വാധീനമേഖലയിൽ ഇടിച്ചുകയറാൻ പാകത്തിൽ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. 41 മണ്ഡലങ്ങളിൽ 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട്ട് കുറഞ്ഞതിന്റെ പാഠത്തിൽനിന്നാണ് പുതിയ പ്രവർത്തനമാർഗരേഖ തയ്യാറാക്കുന്നത്.
11 മണ്ഡലങ്ങളിൽ ബിജെപി. 5000-ത്തിലധികം വോട്ടുകൾ കൂട്ടി. ഇതിൽ ഏഴിടത്ത് എൽ.ഡി.എഫിന് വോട്ടുകുറഞ്ഞു. മഞ്ചേശ്വരം, പാലക്കാട്, തൃശ്ശൂർ, പുനലൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നിവിടങ്ങളിലാണിത്. 39 മണ്ഡലങ്ങളിൽ ബിജെപി.ക്ക് 5000-ത്തിലധികം വോട്ടുകുറഞ്ഞു. അതിൽ പലയിടത്തും എൽ.ഡി.എഫിന് വോട്ടുയർത്താനായി . വോട്ടുകൾ മാറിമറിയുന്ന സ്ഥിതിമാറ്റി ഇടതുപക്ഷത്തിന്റെ സ്വാധീനം കൂട്ടുകയാണ് സിപിഎം. ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ