- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം മത്സരിപ്പിച്ച ഒമ്പത് സ്വതന്ത്ര സ്ഥാനാർത്ഥികളിൽ അഞ്ചുപേർക്ക് വിജയം; രണ്ടാമൂഴം ലഭിച്ചത് പി വി അൻവറിനും വി അബ്ദുറഹിമാനും; പെരിന്തൽമണ്ണയിലെ യുഡിഎപ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ പരാജയപ്പെട്ടത് കേവലം 38വോട്ടിനും; സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങൾ വിജയത്തിലെത്തുമ്പോൾ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒമ്പത് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളിൽ അഞ്ചുപേർക്ക് വിജയം. സിപിഎം മത്സരിച്ച 85സീറ്റുകളിൽ മലപ്പുറത്തെ അഞ്ചും, കോഴിക്കോട്ടെ രണ്ടും, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ ഓരോ സ്ഥാനാർത്ഥികളുമാണ് സ്വതന്ത്ര ചിഹ് നത്തിൽ മത്സരിപ്പിച്ചത്. ഇതിൽ മലപ്പറം തവനൂരിൽ നിന്നും കെ.ടി, ജലീൽ ഇത് മൂന്നാംതവണയാണ് സ്വതന്ത്ര്യ ചിഹ്നത്തിൽ മത്സരിച്ചു വിജയിക്കുന്നത്. ചാരിറ്റി പ്രവർത്തകൻകൂടിയായ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെ 2564വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ജലീൽ വിജയിച്ചത്.
സ്വതന്ത്ര ചിഹ് നത്തിൽ മത്സരിച്ച മലപ്പുറം താനൂരിൽ മത്സരിച്ച സിറ്റംഗ് എംഎൽഎ വി.അബ്ദുറഹിമാൻ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ 985വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി വിജയിച്ചു. നിലമ്പൂരിലെ സിറ്റിങ് എംഎൽഎ പി.വി.അൻവർ 2794വോട്ടിനാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിന്റെ രണ്ടുദിവസം മുമ്പ് മരണപ്പെട്ട കോൺഗ്രസിലെ വി.വി.പ്രകാശായിരുന്നു എതിർസ്ഥാനാർത്ഥി. പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ മലപ്പുറം നഗരസഭാ ചെയർമാനുമായിരുന്ന കെ.പി.മുഹമ്മദ് മുസ്തഫ കേവലം 38വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
യൂത്ത്ലീഗ് സംസ്ഥാന് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് ഇവിടെ വിജയിച്ചത്. ഇവർക്കു പുറമെ കൊണ്ടോട്ടിയിൽ മത്സരിച്ച സുലൈമാൻ ഹാജി പരാജയപ്പെട്ടു. കോഴിക്കോട്ടെ കുന്നമംഗലത്തുനിന്നും പി.ടി.എ റഹീം ഇതു മൂന്നാംതവണയാണ് സ്വതന്ത്ര്യ ചിഹ്നഹ്നഹ് നത്തിൽ മത്സരിച്ചു വിജയിക്കുന്നത്. മുൻ മുസ്ലിംലീഗുകാരൻകൂടിയാണ് പി.ടി.എ റഹീം. 8900വോട്ടിന്റെ ഭൂരിപക്ഷത്തിനു ഇവിടെ നിന്നും വിജയിച്ചപ്പോൾ. കൊടുവള്ളിയിൽമത്സരിച്ച സിറ്റിങ് എംഎൽഎ കൂടിയായ കാരാട്ട് റസാഖ് മുസ്ലിംലീഗ് നേതാവ് എം.കെ മുനീറിനോട് 6504വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇത്തവണ പരാജയപ്പെട്ടു.
കഴിഞ്ഞ തവണ ലീഗ് സീറ്റ് പിടിച്ചെടുത്താണ് റസാഖ് ഇവിടെനിന്നും വിജയിച്ചിരുന്നത്. എറണാകുളത്ത് മത്സരിച്ച ഷാജി ജോർജ് കോൺഗ്രസിലെ ടി.ജെ വിനോദിനോട് പരാജയപ്പെട്ടു.അപ്രതീക്ഷിത സ്ഥാനാർത്ഥിയായണ് മലയാള പുസ്തക രംഗത്തെ സജീവ സാന്നിധ്യമായ ഷാജി ജോർജിനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ലത്തീൻസഭയുമായി ഏറെ അടുപ്പമുള്ള ഷാജിയിലൂടെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ തീരദേശമേഖലയിൽനിന്നും സഭയുടെ പിന്തുണ പ്രതീക്ഷിച്ചാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.
കൊല്ലം ചവറയിൽ മൂൻ എംഎൽഎ എം.വിജയൻപിള്ളയുടെ മകൻ ഡോ. സുജിത് വിജയനാണ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മറ്റൊരാൾ. ഇവിടെ സുജിത് വിജയൻ വിജയിക്കുകയും ചെയ്തു. എംഎൽഎയായിരിക്കെ മരണപ്പെട്ട വിജയൻപിള്ളയുടെ സീറ്റ് മകന് നൽകിയാണ് പാർട്ടി സീറ്റിൽ വിജയം നേടിയത്.