പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്. ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് ഇ ആർ നാരായണന്റെ മകനാണ്. 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു.

കമ്മിറ്റിയിൽ 14 പേർ പുതുമുഖങ്ങളാണ്. കെ ശാന്തകുമാരി, കെ ബിനുമോൾ, എസ് കൃഷ്ണദാസ്, സി ആർ സജീവ്, കെ പ്രേമൻ, ആർ ശിവപ്രകാശ്, ടി കെ നൗഷാദ്, കെ കൃഷ്ണൻകുട്ടി, കെ നന്ദകുമാർ, എ അനിതാനന്ദൻ, കെ എൻ സുകുമാരൻ, വി പൊന്നുക്കുട്ടൻ, കെ സി റിയാസുദ്ദീൻ, പി പി സുമോദ് എന്നിവരാണ് പുതുമുഖങ്ങൾ. കമ്മിറ്റിയിൽ നാല് പേർ വനിതകളാണ്. സുബൈദ ഇസഹാഖ്, കെ എസ് സലീഖ, കെ ശാന്തകുമാരി, കെ ബിനുമോൾ എന്നിവരാണ് വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

ഇ എൻ സുരേഷ്ബാബു, സി കെ രാജേന്ദ്രൻ, ടി കെ നാരായണദാസ്, ടി എൻ കണ്ടമുത്തൻ, പി മമ്മിക്കുട്ടി, പി കെ ശശി, വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, പി എൻ മോഹനൻ, സുബൈദ ഇസഹാഖ്, എൻ ഉണ്ണിക്കൃഷ്ണൻ, എൻ പി വിനയകുമാർ, എം ഹംസ, എം ആർ മുരളി, എസ് അജയകുമാർ, പി കെ സുധാകരൻ, കെ എസ് സലീഖ, കെ പ്രേംകുമാർ, യു ടി രാമകൃഷ്ണൻ, എൻ ഹരിദാസൻ, സി പി ബാബു, പി എ ഗോകുൽദാസ്, വി കെ ജയപ്രകാശ്, എ പ്രഭാകരൻ, എസ് സുഭാഷ്ചന്ദ്ര ബോസ്, നിതിൻ കണിച്ചേരി, കെ ബാബു, സി കെ ചാമുണ്ണി, കെ ഡി പ്രസേനൻ, ടി എം ശശി, കെ ശാന്തകുമാരി, കെ ബിനുമോൾ, എസ് കൃഷ്ണദാസ്, സി ആർ സജീവ്, കെ പ്രേമൻ, ആർ ശിവപ്രകാശ്, ടി കെ നൗഷാദ്, കെ കൃഷ്ണൻകുട്ടി, കെ നന്ദകുമാർ, എ അനിതാനന്ദൻ, കെ എൻ സുകുമാരൻ, വി പൊന്നുക്കുട്ടൻ, കെ സി റിയാസുദീൻ, പി പി സുമോദ് എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ

ഇ എൻ സുരേഷ്ബാബു, സി കെ രാജേന്ദ്രൻ, പി മമ്മിക്കുട്ടി, പി കെ ശശി, വി കെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, ടി എം ശശി, കെ എസ് സലീഖ, എസ് അജയകുമാർ, എൻ ഉണ്ണിക്കൃഷ്ണൻ, എ പ്രഭാകരൻ

സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയായ ഇ എൻ സുരേഷ്ബാബു വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ആദ്യമായാണ് ജില്ലാ കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. അമ്പത്തൊന്നുകാരനായ സുരേഷ്ബാബു എസ്എഫ്ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സിപിഐ എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം, മലബാർ സിമന്റ്‌സ് ഡയറക്ടർ, ചിറ്റൂർ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റീസേർച്ച് സെന്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ചിറ്റൂർ ഗവ. കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിലെ ബിരുദത്തിനുശേഷം പുണെ സിമ്പോസിസ് കോളേജ് ഓഫ് ലോയിൽ നിയമ പഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഐ എമ്മിൽ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുത്തത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ്ബാബു ജയിൽവാസവും അനുഭവിച്ചു. മാധവിയാണ് അമ്മ. ശ്രീലേഖ ഭാര്യയും മാധവി, ആദി എന്നിവർ മക്കളുമാണ്.