- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച പി ജയരാജൻ ഒരു വഴിക്കായി! അടുത്ത ഊഴം എം വി ഗോവിന്ദന്റെ ഭാര്യക്കെതിരെ വിമർശനം ഉന്നയിച്ചവർ; പി കെ ശ്യാമളയെ വിമർശിച്ച 17 സിപിഎം പ്രവർത്തകർക്കെതിരെ കൂട്ട നടപടി; രണ്ടു പേർക്ക് സസ്പെൻഷനും 15 പേർക്ക് ശാസനയും
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്റെ ഭാര്യയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശ്യാമളയെ സോഷ്യൽ മീഡിയയിൽ പരസ്യമായി വിമർശിച്ചതിന് തളിപ്പറമ്പിലെ 17 സിപിഎം പ്രവർത്തകർക്കെതിരെ നടപടി 'രണ്ടു പേർക്ക് സസ്പെൻഷനും 15 പേർക്ക് ശാസനയുമാണ് ലഭിച്ചത്. പി.കെ ശ്യാമളയെ വിമർശിച്ച്. നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനും അതു ലൈക്ക് ചെയ്തതിനുമാണ് നടപടി.ഇതിൽ രണ്ടു പേർ ഏരിയാ കമ്മിറ്റി അംഗങ്ങളും 15 പേർ പാർട്ടി അംഗങ്ങളുമാണ്.
ബക്കളം പാർത്ഥാസ് കൺവൻഷൻ സെന്റർ കൊറ്റാളി സാജനെന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ ആന്തുർ നഗരസഭാ ചെയർപേഴ്സണും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ ശ്യാമളയ്ക്കെതിരെ നവ മാധ്യമങ്ങളിൽ അപകീർത്തികരമായി പരസ്യ പരാമർശം നടത്തിയതിനും അതിന് ഫെയ്സ് ബുക്കിൽ ലൈക്കിട്ടതിനുമാണ് നടപടി. ഇതിൽ ഏരിയാ കമ്മിറ്റിയംഗങ്ങളായ രണ്ടു പേർക്ക് സസ്പെൻഷനും 15 പേർക്ക് ശാസനയുമാണ് പാർട്ടി അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തത് എ എൻ ഷംസീർ എംഎൽഎയുടെ നേതൃത്വത്തിൽ എൻ ചന്ദ്രൻ, ടി.ഐ മധുസൂദനൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മിഷനാണ് നടപടി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റിയോട് ശുപാർശ ചെയ്തത്.
ആന്തൂർ നഗരസഭാ ചെയർപേഴ്സനും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമള ചെയർപേഴ്സനായ ആന്തൂർ നഗരസഭ പാർത്ഥി സ് കൺ വെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന മനോവിഷമത്തിലാണ് കൊറ്റാളി സ്വദേശിയും പ്രവാസി വ്യവസായിയുമായ സാജൻ ജീവനൊടുക്കിയെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് സി.പിഎം കണ്ണുർ ജില്ലാ നേതൃത്വത്തിനകത്തും പൊട്ടിത്തെറിയുണ്ടായി. ധർമശാലയിൽ നടന്ന വിശദീകരണ പൊതുസമ്മേളനത്തിനിടെ പി.കെ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്ന് പി.ജയരാജൻ പ്രസംഗിച്ചതാണ് വിവാദമായത്.
സംഭവത്തിൽ പി.കെ ശ്യാമളയെ ന്യായീകരിക്കാതെ പാർട്ടി തെറ്റുതിരുത്തുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രസംഗിച്ചിരുന്നു.ഇതേ തുടർന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയും പി.കെ ശ്യാമളയോടൊപ്പമാണ് പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷംജില്ലാ നേതൃത്വം നിലപാട് തിരുത്തുകയും ഇരു നേതാക്കളെയും പിന്നീട് കോടിയേരി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ ശാസിക്കുകയും ചെയ്തിരുന്നു. ആന്തൂർ വിഷയത്തിൻ നേരത്തെ പാർട്ടി നടപടി യുണ്ടെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും തദ്ദേശ സ്വയംഭരണ - നിയമസഭാ തെരഞ്ഞെടുപ്പുകൾ കാരണം നീട്ടി വയ്ക്കു കയായിരുന്നുവെന്നാണ് സൂചന.