- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചരിത്രനേട്ടം സിപിഎമ്മിന് നഷ്ടമായത് നാല് സീറ്റിന്റെ കുറവിൽ; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് 71 സീറ്റുവേണ്ടപ്പോൾ പാർട്ടിക്ക് ലഭിച്ചത് 67 സീറ്റുകൾ; സിപിഎമ്മിന്റെ ചരിത്രത്തിലെ മികച്ച പ്രകടനമെന്നും വിലയിരുത്തൽ
കോഴിക്കോട്: കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർഭരണമെന്ന അപൂർവ്വതയോടെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമ്പോൾ സിപിഎമ്മിന് മറ്റൊരു ചരിത്രം നേട്ടം നഷ്ടമായത് ചുണ്ടിനും കപ്പിനും ഇടയിൽ. ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന നേട്ടം നഷ്ടമായത് വെറും നാലുസീറ്റിന്റെ കുറവുകൊണ്ടാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് 71 സീറ്റ് വേണമെന്നിരിക്കെ സിപിഎമ്മിന് 67 സീറ്റ് ലഭിച്ചു.എങ്കിലും കേരളത്തിന്റെ സമീപകാലചരിത്രത്തിൽ ആർക്കും ലഭിച്ചില്ലാത്ത ഈ നേട്ടത്തിന് തൊട്ടടുത്തെത്താനായെന്നതിൽ പാർട്ടിക്ക് അഭിമാനിക്കാം.
ഇതിന് മുമ്പ് 2001-ൽ 99 സീറ്റുമായി യു.ഡി.എഫ്. അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 62 സീറ്റായിരുന്നു. 2006-ൽ 98 സീറ്റുമായി വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ സിപിഎമ്മിന് കിട്ടിയത് 61 സീറ്റും. ഈ നേട്ടങ്ങളെ മറികടക്കാൻ ഇപ്പോൾ സിപിഎമ്മിനു കഴിഞ്ഞുവെന്നത് വലിയ നേട്ടം തന്നെയാണ്.
1957-ൽ ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യൂണിസ്റ്റ് പാർട്ടിയായി അന്നത്തെ സിപിഐ. മാറിയപ്പോൾ 126 സീറ്റിൽ 60 എണ്ണം ലഭിച്ചിരുന്നു. എന്നാൽ, 1960-ൽ കോൺഗ്രസ് 63 സീറ്റുനേടി ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന നേട്ടത്തിന്റെ പടിവാതിൽക്കലെത്തി.
1967-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിക്ക് മൊത്തം 133 സീറ്റ് ലഭിച്ചപ്പോൾ സിപിഎമ്മിനുമാത്രം 52 സീറ്റ് കിട്ടി. കോൺഗ്രസിന് ലഭിച്ചത് വെറും ഒമ്പതുസീറ്റ്. അന്ന് പ്രതിപക്ഷനേതാവായ കെ. കരുണാകരൻ പിന്നീട് കേരളത്തിലെ ശക്തനായ ഭരണാധികാരിയായതും ചരിത്രം. വൻഭൂരിപക്ഷമുണ്ടെങ്കിലും ഭിന്നതകൾമൂലം ഇ.എം.എസിന് രണ്ടുവർഷം പോലും ഭരിക്കാനായില്ല.
അന്തച്ഛിദ്രങ്ങളും വഴക്കും നിറയെ ഉണ്ടായെങ്കിലും ഇരുമുന്നണികളും മാറിമാറി ഭരിച്ച് സുസ്ഥിരഭരണമെന്ന അവസ്ഥയുണ്ടായത് 1982- നു ശേഷമാണ്. യഥാർഥത്തിൽ കേരള നിയമസഭാചരിത്രത്തിന്റെ രണ്ടാംഘട്ടമാണിത്. ഒന്നാംഘട്ടത്തിൽ പ്രബലമായി നിലനിന്ന സോഷ്യലിസ്റ്റ് പാർട്ടികൾ പലതും ഇല്ലാതായി. ഉള്ളവയാകട്ടെ ശോഷിച്ചു. അധികാരലക്ഷ്യത്തോടെ സാമുദായിക ചേരിതിരിവിന്റെ ശക്തിപ്രാപിക്കൽകൂടി രണ്ടാംഘട്ടത്തിൽ ശക്തമായി. കേരള കോൺഗ്രസുകൾ വളരുന്തോറും പിളർന്നു. 2016-ൽ നേമത്ത് സീറ്റുനേടാനാകുംവിധം ബിജെപി.യും ശക്തമായി. സീറ്റുകളുടെ എണ്ണത്തിൽ പ്രതിഫലിക്കുന്നില്ലെങ്കിലും ഓരോ തിരഞ്ഞെടുപ്പുകഴിയുന്തോറും ബിജെപി.യുടെ വോട്ടുവിഹിതം വർധിച്ചു.
പ്രധാനകക്ഷികളുടെ പ്രകടനം
പാർട്ടി 1957 1960 1965 1967 1970 1977 1980 1982 1987 1991 1996 2001 2006 2011 2016 2021
കോൺഗ്രസ് 43 63 36 9 32 38 21 19 33 56 37 62 24 38 38 21
സിപിഎം. 60 29 40 52 32 17 35 30 38 29 40 23 61 45 58 67
സിപിഐ. - - 3 19 16 23 17 13 16 12 18 7 17 13 19 17 മുസ്ലിംലീഗ് 8 11 6 14 12 13 14 14 15 19 13 16 7 20 18 15
കേരള കോൺഗ്രസ് - - 23 5 14 20 9 6
കേരള കോൺ (എം)- - - - - - - 8 6 4 10 5 9 7
കേരള കോൺ.ജെ 6 8 5 1 6 2 4
മറുനാടന് മലയാളി ബ്യൂറോ