- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്ത സാമ്പത്തിക തകർച്ച നേരിടുമ്പോഴും ജനങ്ങൾക്ക് മേൽ ഒട്ടും അധികഭാരം അടിച്ചേൽപ്പിക്കാതെ ആശ്വാസം പകരുന്നൂവെന്നതാണ് ബജറ്റിന്റെ സവിശേഷത; ബജറ്റിലെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സിപിഎം പ്രവർത്തകർക്ക് ആഹ്വാനം നൽകി വിജയരാഘവൻ
തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ നാടാകെവിറങ്ങലിച്ച് നിൽക്കുമ്പോഴും ജനക്ഷേമവുംവികസനവും മുൻനിർത്തിയുള്ളതാണ്രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
കടുത്ത സാമ്പത്തിക തകർച്ച നേരിടുമ്പോഴും ജനങ്ങൾക്ക് മേൽ ഒട്ടും അധികഭാരം അടിച്ചേൽപ്പിക്കാതെ ആശ്വാസം പകരുന്നൂവെന്നതാണ് ബജറ്റിന്റെ സവിശേഷത. ബദൽ സാമ്പത്തിക നയത്തിൽഊന്നിയുള്ള ബജറ്റ് ഇന്നത്തെ സാഹചര്യത്തിൽരാജ്യത്തിന് തന്നെ മാതൃകയാണ്.
കോവിഡ്മൂലം ജനങ്ങൾ നട്ടംതിരിയുമ്പോൾ ഇന്ധനവില നിരന്തരംവർധിപ്പിച്ചും നികുതികൂട്ടിയും ജനങ്ങളെയാകെകൊള്ളയടിച്ച്രസിക്കുകയാണ്കേന്ദ്ര സർക്കാർ. സൗജന്യവാക്സിൻ വിതരണത്തിനുള്ളകാരുണ്യം പോലും നരേന്ദ്ര മോദിസർക്കാർകാണിക്കുന്നില്ല.
ദുരന്തത്തിലും ജനങ്ങളെവേട്ടയാടുന്ന മോദിയുടെ നയമല്ലഎൽ.ഡി.എഫ്സർക്കാരിന്റേത്എന്ന് ബജറ്റ്അടിവരയിട്ട്വ്യക്തമാക്കുന്നു. ജനങ്ങളെകരുതലോടെചേർത്ത് പിടിച്ച് പ്രതിസന്ധിയിൽ നിന്ന്കരകയറാനുള്ളസമീപനമാണ് ബജറ്റിലുള്ളത്. സൗജന്യ വാക്സിന് കാത്ത് നിൽക്കാതെ എത്ര ചെലവ്വന്നാലുംഅത്വാങ്ങി ജനങ്ങൾക്ക് നൽകാനുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റേത്. ഈ ജനപക്ഷസമീപനം രാജ്യത്ത്മറ്റൊരുസർക്കാരിൽ നിന്നുംഇതുവരെഉണ്ടായിട്ടില്ല.
കോവിഡ്രണ്ടാം പാക്കേജിന് ഇരുപതിനായിരംകോടി നീക്കിവച്ചത്വലിയ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത്. സാമൂഹികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽകോളേജുകൾ വരെയുള്ള ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ശ്രദ്ധേയമാണ്. തീരപരിപാലനത്തിനുള്ളസമഗ്ര പദ്ധതിയും അതിദാരിദ്ര്യലഘൂകരണത്തിനുള്ള നിർദേശങ്ങളുംകാർഷികമേഖലയ്ക്ക്കൂടുതൽഊന്നൽ നൽകിയതും ജനപക്ഷ ബജറ്റ്എന്നതിന്റെഉദാഹരണങ്ങളാണ്.
അതിനാൽ ബജറ്റിന്റെഉള്ളടക്കവുംലക്ഷ്യവും ജനങ്ങളിൽഎത്തിക്കുന്നതിന് സിപിഎം പ്രവർത്തകർമുന്നിട്ടിറങ്ങണമെന്ന് എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.