- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്കൽ സെക്രട്ടറിയായി പരിഗണിക്കാത്തതിനെ തുടർന്ന് അച്ചടക്ക ലംഘനം; കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും; പിജെ ആർമി ഫാക്ടർ പല രൂപത്തിൽ തലപൊക്കുമ്പോൾ

കണ്ണൂർ: പണ്ടേ ചുവന്നതില്ലി മണ്ണി... ചങ്ങൾ പൊരുതി ചുവപ്പിച്ചതാണീ മണ്ണ്... അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ്... തയാത്തെരു സഖാക്കൾ. പിജെ ആർമിക്ക് പിന്നാലെ കണ്ണൂരിൽ പലതരം ഇടപെടലുകൾ. തയാത്തെരു സഖാക്കളുടെ ഈ ബാനർ കണ്ണൂർ സിപിഎമ്മിന് തലവേദനയാണ്.
ഈ സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലെ ലോക്കൽ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സി.പി. എം നേതൃത്വം ഒരുങ്ങുന്നു.ഗുരുതര അച്ചടക്ക ലംഘനം നടത്തിയ മുൻലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ചുപേർക്കാണ് നോട്ടിസ് നൽകുക. തളിപ്പറമ്പിന് പിന്നാലെ താളിക്കാവും സി.പി. എം സമ്മേളനത്തിനിടെ വിഭാഗീയത.നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചു ഒരു വിഭാഗം സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിനിടെയാണ് മുൻലോക്കൽ സെക്രട്ടറിയുൾപ്പെടെ അഞ്ചുപേർ സമ്മേളനം ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയത്. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറിയായിരുന്ന ഇർഷാദ്, തായത്തെരു സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ഷംഷീർ എന്നിവരുൾപ്പെട്ട അഞ്ചുപേരാണ് സമ്മേളനം ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയത്.
കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ ഇർഷാദിനെ ലോക്കൽ സെക്രട്ടറിയായി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ഇവർ എതിർപ്പുമായി രംഗത്തു വന്നത്. ഇർഷാദിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു തെരഞ്ഞെടുക്കാത്തത് ശരിയല്ലെന്ന പരസ്യവിമർശനം പ്രതിനിധികൾ സമ്മേളനത്തിനിടെ ഉയർത്തി. ഇതിനിടെയാണ് തർക്കമുണ്ടായത്. എന്നാൽ ഇർഷാദിനു വേണമെങ്കിൽ മത്സരിക്കാമെന്നായി നേതൃത്വത്തിന്റെ നിലപാട്.
എന്നാൽ ഇതിനു തയ്യാറാകാതെ ഇർഷാദിന്റെ നേതൃത്വത്തിൽ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു. സംഘടനാവീഴ്ചകളുടെ പേരിൽ വിമർശിക്കുന്നവരെ എതിർക്കുന്ന നിലപാട് നേതൃത്വം തിരുത്തണമെന്നാണ് ഇറങ്ങിപ്പോയവരുടെ നിലപാട്.പാർട്ടി സമ്മേളനം ബഹിഷ്‌കരിച്ചു പോയവരുടെ നേതൃത്വത്തിൽ തായത്തെരു ഭാഗങ്ങളിൽ പോസ്റ്റർ പ്രചരണവും നടത്തി. പണ്ടേചുവന്നതല്ലീ മണ്ണ്, ഞങ്ങൾ പൊരുതി ചുവപ്പിച്ചതാണീ മണ്ണ് എന്ന വരികളാണ് സ്തൂപത്തിന് സമീപമുയർത്തിയ പോസ്റ്ററിലുള്ളത്.
എന്നാൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിന് സമാനമായി സമ്മേളനത്തിൽ നിന്നുമിറങ്ങിയ സംഭവം സി.പി. എം നേതൃത്വം വളരെ ഗൗരവകരമായാണ് കാണുന്നത്. വിയോജിപ്പുണ്ടെങ്കിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നും ഇറങ്ങിപ്പോവുകയല്ല വേണ്ടെന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി അച്ചടക്കം ലംഘിച്ചവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നാണ് സൂചന.


